ഡൽഹിയിൽ എയർഹോസ്റ്റസിനെ പരിചയക്കാരൻ ബലാത്സംഗം ചെയ്തു; പ്രതി അറസ്റ്റിൽ

തെക്കൻ ഡൽഹിയിലെ മഹ്‌റൗലി ഏരിയയിലാണ് സംഭവം. അറസ്റ്റിലായ ഹർജീത് യാദവ് ഒരു രാഷ്ട്രീയപാർട്ടിയുടെ ബ്ലോക്ക് പ്രസിഡന്റാണെന്ന് പൊലീസ് പറഞ്ഞു.

Update: 2022-09-27 09:48 GMT

ന്യൂഡൽഹി: എയർ ഹോസ്റ്റസിനെ ബലാത്സംഗം ചെയ്ത പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു. തെക്കൻ ഡൽഹിയിലെ മഹ്‌റൗലി ഏരിയയിലാണ് സംഭവം. അറസ്റ്റിലായ ഹർജീത് യാദവ് ഒരു രാഷ്ട്രീയപാർട്ടിയുടെ ബ്ലോക്ക് പ്രസിഡന്റാണെന്ന് പൊലീസ് പറഞ്ഞു.

മെഹ്‌റൗലി പൊലീസ് സ്റ്റേഷനിൽ ഞായറാഴ്ച രാത്രിയാണ് പരാതി ലഭിച്ചതെന്ന് ഡെപ്യൂട്ടി പൊലീസ് കമ്മീഷണർ ചന്ദൻ ചൗധരി പറഞ്ഞു. പ്രതി ഒന്നര മാസത്തോളമായി തനിക്ക് പരിചയമുള്ള ആളാണെന്ന് പീഡനത്തിനിയായ യുവതി പൊലീസിനോട് പറഞ്ഞു. ഞായറാഴ്ച രാത്രി മദ്യപിച്ചെത്തിയ ഇയൾ യുവതിയെ പീഡിപ്പിക്കുകയായിരുന്നു. ഇയാളെ മുറിയിലിട്ട് പൂട്ടിയ ശേഷമാണ് യുവതി പൊലീസിൽ വിവരമറിയിച്ചത്.

യുവതിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ ഐപിസി 376 (പീഡനം), 323 ( മനപ്പൂർവം ഉപദ്രവിക്കൽ), 509 (വാക്കുകൊണ്ടോ പ്രവൃത്തികൊണ്ടോ സ്ത്രീയുടെ അഭിമാനത്തെ ക്ഷതപ്പെടുത്തൽ), 377 (പ്രകൃതിവിരുദ്ധ കുറ്റകൃത്യങ്ങൾ), എന്നീ വകുപ്പുകൾ ചുമത്തിയാണ് കേസെടുത്തത്.

Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേണലിസ്റ്റാണ്. 2021 മുതൽ മീഡിയവണിൽ. 2012 മുതൽ മാധ്യമപ്രവർത്തനം തുടങ്ങി. ഫാറൂഖ് കോളജിൽ നിന്ന് മലയാളത്തിൽ ബിരുദം, കാലിക്കറ്റ് പ്രസ് ക്ലബ് ജേർണലിസം ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് പിജി ഡിപ്ലോമ. കേരള കൗമുദി, സിറാജ്, ചന്ദ്രിക എന്നീ സ്ഥാപനങ്ങളിൽ പ്രവർത്തിച്ചു

Editor - അഹമ്മദലി ശര്‍ഷാദ്

By - Web Desk

contributor

Similar News