നുപൂർ ശർമയുടെ തലവെട്ടിയാൽ വീടും സ്വത്തും വാഗ്ദാനം ചെയ്ത അജ്മീർ പുരോഹിതൻ അറസ്റ്റിൽ

വീഡിയോ വിവാദമായതോടെ നിരവധി പരാതികളാണ് ഇയാൾക്കെതിരെ ലഭിച്ചത്

Update: 2022-07-06 07:38 GMT
Editor : ലിസി. പി | By : Web Desk

ജയ്പൂർ: പ്രവാചക നിന്ദനടത്തിയ മുൻ ബി.ജെ.പി വക്താവ് നുപൂർ ശർമ്മയുടെ തലവെട്ടിയെടുക്കുന്നവർക്ക് വീടും സ്വത്തും വാഗ്ദാനം ചെയ്ത അജ്മീർ പുരോഹിതൻ അറസ്റ്റിൽ. അജ്മീർ ദർഗയിലെ പുരോഹിതൻ സയ്യിദ് സൽമാൻ ചിസ്തിയാണ് അറസ്റ്റിലായത്. ചൊവ്വാഴ്ചയാണ് സോഷ്യൽമീഡിയയിൽ ഇയാൾ നുപൂർശർമയെ വധിക്കാൻ ആഹ്വനം ചെയ്ത് വീഡിയോ പോസ്റ്റ് ചെയ്തത്. നുപൂർശർമയെ താൻ വെടിവെച്ചുകൊല്ലണമായിരുന്നെന്നും വീഡിയോയിൽ പറയുന്നുണ്ട്.

ചൊവ്വാഴ്ച രാത്രി വീട്ടിൽ നിന്നാണ് സൽമാൻ ചിസ്തിയെ പൊലീസ് അറസ്റ്റ് ചെയ്തത്. വീഡിയോ വിവാദമായതോടെ നിരവധി പരാതികളാണ് ഇയാൾക്കെതിരെ ലഭിച്ചത്. തുടർന്ന് തിങ്കളാഴ്ച രാത്രി ഇയാൾക്കെതിരെ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തു. മദ്യലഹരിയിലാണ് പ്രതി വീഡിയോ തയ്യാറാക്കിയതെന്ന് അജ്മീർ അസിസ്റ്റന്റ് പൊലീസ് സൂപ്രണ്ട് വികാസ് സാങ്‍വാൻ പറഞ്ഞു. ഇയാളെ കൂടുതൽ ചോദ്യം ചെയ്തുവരികയാണെന്നും പൊലീസ്  പറഞ്ഞു.

Tags:    

Writer - ലിസി. പി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേർണലിസ്റ്റാണ്. 2021 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 ല്‍ മാധ്യമപ്രവര്‍ത്തനം ആരംഭിച്ചു. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിൽ നിന്ന് മലയാളത്തിൽ ബിരുദാനന്തര ബിരുദവും കാലിക്കറ്റ് പ്രസ് ക്ലബിൽ നിന്ന് കമ്മ്യൂണിക്കേഷൻ ആന്റ് ജേർണലിസത്തിൽ ഡിപ്ലോമയും നേടി.മാതൃഭൂമി,മാധ്യമം എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്.

Editor - ലിസി. പി

By - Web Desk

contributor

Similar News