പഹൽഗാം ഭീകരാക്രമണം: സർക്കാരിന്റെ സുരക്ഷാ വീഴ്ച വിവരിക്കുന്ന നേഹ റാത്തോഡിന്റെ വീഡിയോ മാധ്യമങ്ങൾക്ക് മുമ്പിൽ പ്രദർശിപ്പിച്ച് അഖിലേഷ് യാദവ്

ഗായിക നേഹക്കെതിരെ ഉത്തർപ്രദേശ് പൊലീസ് രാജ്യദ്രോഹക്കുറ്റം ചുമത്തിയിരുന്നു. ഈ വീഡിയോയാണ് അഖിലേഷ് പ്രദർശിപ്പിച്ചത്

Update: 2025-04-29 13:08 GMT
Editor : rishad | By : Web Desk

ലഖ്‌നൗ: കശ്മീരിലെ പഹൽഗാം ഭീകരാക്രമണവുമായി ബന്ധപ്പെട്ട് സർക്കാരിന്റെ സുരക്ഷാ വീഴ്ചകള്‍ വിവരിക്കുന്ന ഗായിക നേഹ സിങ് റാത്തോഡിന്റെ വീഡിയോ മാധ്യമങ്ങൾക്ക് മുമ്പിൽ പ്രദർശിപ്പിച്ച് സമാജ്‌വാദി പാർട്ടി നേതാവ്‌ അഖിലേഷ് യാദവ്. 

ഈ വീഡിയോയുടെ പേരിൽ നേഹ റാത്തോഡിനെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തി ഉത്തര്‍പ്രദേശ് പൊലീസ് കേസെടുത്തിരുന്നു. ഇതാണ് മാധ്യമങ്ങൾക്ക് മുമ്പിൽ അഖിലേഷ് പ്രദര്‍ശിപ്പിച്ചത്.   

ലഖ്‌നൗവിലെ പാർട്ടി ആസ്ഥാനത്ത്‌ എസ്പി യുവജന വിഭാഗം സംഘടിപ്പിച്ച യോഗത്തിന് ശേഷമാണ് അഖിലേഷ് മാധ്യമങ്ങളെ കണ്ടിരുന്നത്. കേന്ദ്ര-സംസ്ഥാന സർക്കാർ നടപടികൾക്കെതിരെ രൂക്ഷമായ ഭാഷയിലാണ് അദ്ദേഹം സംസാരിച്ചിരുന്നത്. ബിജെപി സർക്കാർ രാജ്യത്തെ പിന്നോക്ക വിഭാഗങ്ങളെ അവഗണിക്കുകയാണെന്നും ഇവർക്ക് നേരെ നടക്കുന്ന ആക്രമണങ്ങളിൽ വേണ്ടവിധത്തിൽ പ്രതികരിക്കുന്നില്ലെന്നും അഖിലേഷ് വ്യക്തമാക്കിയിരുന്നു.

Advertising
Advertising

ഇതിനിടെ പഹൽഗാം ആക്രമണത്തെക്കുറിച്ച് പ്രതികരിക്കുന്നതിനിടെയാണ് അദ്ദേഹം നേഹയുടെ വീഡിയോ പത്രസമ്മേളനം നടക്കുന്ന വേദിയിൽ പ്രദർശിപ്പിച്ചത്.

പഹൽഗാം ഭീകരാക്രമണം, ബിഹാർ തെരഞ്ഞെടുപ്പ് എന്നിവയൊക്കെപ്പറ്റി നേഹ സംസാരിക്കുന്നുണ്ട്. ഒരു ഫോൺ കോൾ കൊണ്ട് മറ്റ് രാജ്യങ്ങളിലെ യുദ്ധങ്ങൾ നിർത്താന്‍ കഴിയുന്നവര്‍ക്ക് സ്വന്തം രാജ്യത്തെ തീവ്രവാദ ആക്രമണങ്ങൾ തടയാൻ കഴിയാത്തത് എന്തുകൊണ്ടെന്നും നേഹ ചോദിച്ചിരുന്നു. അതേസമയം നേഹയുടെ ഗാനങ്ങള്‍ കേട്ടിട്ടില്ലെങ്കിലും പഹല്‍ഗാമിനെക്കുറിച്ച് പറഞ്ഞ കാര്യങ്ങളില്‍ ശരികളുണ്ടെന്നായിരുന്നു അഖിലേഷ്  വ്യക്തമാക്കിയത്. 

പഹൽഗാം ഭീകരാക്രമണത്തിന്റെ പശ്ചാത്തിൽ നേഹ എക്സിൽ ഇട്ട പോസ്റ്റുകൾ രാജ്യത്തിന്റെ അഖണ്ഡതയെ ബാധിക്കുന്നതാണെന്ന് ആരോപിച്ച്  ബിജെപി നേതാവ് അഭയ് പ്രതാപ് സിങ് നൽകിയ പരാതിയിലാണ് കേസ് എടുത്തത്. നേഹ, മതധ്രുവീകരണത്തിനു ശ്രമിച്ചെന്നും അദ്ദേഹം ആരോപിച്ചിരുന്നു.  

Tags:    

Writer - rishad

contributor

Editor - rishad

contributor

By - Web Desk

contributor

Similar News