ഗുജറാത്തിൽ അൽ ഖാഇദ ഭീകരവാദ മോഡ്യൂൾ തകർത്ത് നാല് ഭീകരരെ പിടികൂടി

ബംഗ്ലാദേശ് സ്വദേശികളായ നാല് പേരെയാണ് അഹമ്മദാബാദിൽ നിന്ന് പിടികൂടിയത്

Update: 2023-05-23 04:11 GMT

ഡൽഹി: ഗുജറാത്തിൽ അൽ ഖാഇദ ഭീകരവാദ മോഡ്യൂൾ തകർത്ത് നാല് ഭീകരരെ പിടികൂടിയതായി ഗുജറാത്ത് ഭീകര വിരുദ്ധ സ്ക്വാഡ് അറിയിച്ചു. ബംഗ്ലാദേശ് സ്വദേശികളായ നാല് പേരെയാണ് അഹമ്മദാബാദിൽ നിന്ന് പിടികൂടിയത്. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് ഇവരെ പിടികൂടാനായത്.

അൽ ഖാഇദയുമായി കേന്ദ്രികരിച്ച് തീവ്രവാദ സംഘടനകളിലേക്ക് ആളുകളെ ചേർക്കാൻ പ്രേരിപ്പിക്കുകയും ഇതിനുവേണ്ടി ധനസമാഹരണം നടത്തുകയും ചെയ്തതാണ് ഇവർക്കെതിരെ ചുമത്തിയ കുറ്റം. മുഹമ്മദ് സൊജിബ്മിയ , മുന്ന ഖാലിദ് അൻസാരി , അസറുൾ ഇസ്ലാം അൻസാരി , അബ്ദുൾ ലത്തീഫ് എന്നിവരാണ് പിടിയിലായത്.

Advertising
Advertising

Full View

തീവ്രവാദികള്‍ രാജ്യത്തെത്തിയതിന്‍റെ ലക്ഷ്യവും മറ്റു സംസ്ഥാനങ്ങളിൽ ഭീകരപ്രവർത്തനം നടത്താൻ ഇവർ പദ്ധതി തയാറാക്കിയിരുന്നോ എന്നും ഭീകര വിരുദ്ധ സ്ക്വാഡ് അന്വേഷിക്കും. 

Tags:    

Writer - ബിന്‍സി ദേവസ്യ

web journalist trainee

Editor - ബിന്‍സി ദേവസ്യ

web journalist trainee

By - Web Desk

contributor

Similar News