ലോകസഭാ തെരഞ്ഞെടുപ്പ്; അമിത് ഷാ ഇന്ന് മണിപ്പൂരില്‍

ഇന്നര്‍ മണിപ്പൂര്‍ പാര്‍ലമെന്റ് മണ്ഡലത്തിലെ ബി.ജെ.പി സ്ഥാനാര്‍ത്ഥിയുടെ പ്രചാരണത്തിനായാണ് മന്ത്രി എത്തുന്നത്

Update: 2024-04-15 04:05 GMT

ഡൽഹി: ലോകസഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ഇന്ന് മണിപ്പൂരിലെത്തും. ഇന്നര്‍ മണിപ്പൂര്‍ പാര്‍ലമെന്റ് മണ്ഡലത്തിലെ ബി.ജെ.പി സ്ഥാനാര്‍ത്ഥിയുടെ പ്രചാരണത്തിനായാണ് മന്ത്രി എത്തുന്നത്. ഇംഫാലിലെ പാലസ് ഗ്രൗണ്ടില്‍ നടക്കുന്ന പൊതുയോഗത്തില്‍ അമിത് ഷാ സംസാരിക്കും. മണിപ്പൂരില്‍ സംഘര്‍ഷം ഉണ്ടായ ശേഷം ഇതിന് മുമ്പ് ഒരു തവണ മാത്രമാണ് അമിത് ഷാ സംസ്ഥാനത്ത് എത്തിയത്. കഴിഞ്ഞ ദിവസം ഉണ്ടായ വെടിവെപ്പിന്റെ പശ്ചാത്തലത്തില്‍ കര്‍ശന സുരക്ഷയാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്.

Tags:    

Writer - ഫായിസ ഫർസാന

contributor

Editor - ഫായിസ ഫർസാന

contributor

By - Web Desk

contributor

Similar News