നികുതി അടച്ചില്ല; അമിതാഭ് ബച്ചന്‍റെ റോൾസ് റോയിസ് കാറുമായി 'സല്‍മാന്‍ ഖാൻ' പിടിയിൽ

സംവിധായകന്‍ വിധു വിനോദ് ചോപ്രയാണ് ബച്ചന് ഈ കാറ് സമ്മാനിച്ചത്

Update: 2021-08-23 16:32 GMT

നടന്‍ അമിതാഭ് ബച്ചന്റെ പേരിലുള്ള ആഡംബര കാര്‍ കര്‍ണാടക മോട്ടോര്‍വാഹന വകുപ്പ് അധികൃതർ പിടിച്ചെടുത്തു. നികുതി അടക്കാത്തതിനാലാണ് കാര്‍ പിടിച്ചെടുത്തത്. മഹാരാഷ്ട്ര രജിസ്‌ട്രേഷനിലുള്ള റോള്‍സ് റോയിസ് കാറാണ് പിടിച്ചെടുത്തത്. 2019 ലാണ് ഈ കാര്‍ അമിതാഭ് ബച്ചന്‍റെ പേരില്‍ രജിസ്റ്റർ ചെയ്തത്. എന്നാല്‍ ബംഗളുരുവിലെ ഒരു വ്യവസായിക്ക് അമിതാഭ് ബച്ചന്‍ കാര്‍ വിറ്റതായാണ് റിപ്പോര്‍ട്ട്. വാഹനം പിടിച്ചെടുക്കുന്ന സമയത്ത് സല്‍മാന്‍ ഖാന്‍ എന്ന വ്യക്തിയായിരുന്നു കാര്‍ ഓടിച്ചിരുന്നത്.

സംവിധായകന്‍ വിധു വിനോദ് ചോപ്രയാണ് ബച്ചന് ഈ കാറ് സമ്മാനിച്ചത്. അമിതാഭ് ബച്ചനോടൊപ്പം രണ്ടു സിനിമകൾ ചെയ്തതിനുശേഷമാണ് വിധു വിനോദ് ചോപ്ര റോൾസ് റോയിസ് അമിതാഭിന് സമ്മാനിച്ചത്. പിന്നീട് ബംഗളുരുവിലെ ഒരു വ്യവസായി വാങ്ങിച്ചതായി റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. എത്ര തുകക്കാണ് അമിതാഭ് ബച്ചൻ കാർ വിറ്റതെന്ന കാര്യവും വെളിപ്പെടുത്തിയിരുന്നില്ല.

Advertising
Advertising

കാറുമായി ബന്ധപ്പെട്ട രേഖകള്‍ സമര്‍പ്പിക്കാന്‍ ഇയാള്‍ക്ക് കഴിഞ്ഞിട്ടില്ല. കൂടാതെ കാറിന്‍റെ ഇന്‍ഷുറന്‍സ് ഇതുവരെ പുതുക്കിയിട്ടില്ലെന്നും രേഖകള്‍ പ്രകാരം കാര്‍ ഇപ്പോഴും അമിതാഭ് ബച്ചന്‍റെ പേരിലാണ് ഉള്ളതെന്നും ട്രാന്‍സ്‌പോര്‍ട്ട് അഡീഷണല്‍ കമ്മീഷണര്‍ നരേന്ദ്ര ഹോല്‍ക്കര്‍ അറിയിച്ചു.

നിയമലഘനം നടത്തുന്ന ഇത്തരം കാറുകൾ പിടിച്ചെടുക്കാൻ ബെംഗളൂരു ആർടിഒ പ്രത്യേക പരിശോധന ആരംഭിച്ചിരുന്നു. ഈ പരിശോധനയിലാണ് അമിതാഭ് ബച്ചന്റെ ഉടമസ്ഥതയിലുള്ള റോൾസ് റോയിസ് കാറും പിടികൂടിയത്. വാഹനം ഇപ്പോൾ സിറ്റി ആർടിഒയുടെ കസ്റ്റഡിയിലാണ്.

Tags:    

Writer - അക്ഷയ് പേരാവൂർ

contributor

Editor - അക്ഷയ് പേരാവൂർ

contributor

By - Web Desk

contributor

Similar News