മോദി-അദാനി-ആർ.എസ്.എസ് ട്രിപ്പിൾ എഞ്ചിൻ സർക്കാറാണ് രാജ്യം ഭരിക്കുന്നത്: അനസൂയ സീതക്ക

കേരള സർക്കാറും മോദി സർക്കാറിനെപ്പോലെ അഴിമതിയിൽ മുങ്ങിയിരിക്കുകയാണെന്ന് യൂത്ത് ലീഗ് മഹാറാലിയിൽ അനസൂയ സീതക്ക പറഞ്ഞു.

Update: 2024-01-21 15:20 GMT

കോഴിക്കോട്: മോദി-അദാനി-ആർ.എസ്.എസ് ട്രിപ്പിൾ എഞ്ചിൻ സർക്കാറാണ് രാജ്യം ഭരിക്കുന്നതെന്ന് തെലങ്കാന മന്ത്രി ദൻസാരി അനസൂയ സീതക്ക. ബി.ജെ.പി രാജ്യത്ത് വിദ്വേഷം പ്രചരിപ്പിക്കുകയാണെന്നും അവർ പറഞ്ഞു. 'വിദ്വേഷത്തിനെതിരെ, ദുർഭരണത്തിനെതിരെ' എന്ന പ്രമേയത്തിൽ മുസ്‌ലിം യൂത്ത് ലീഗ് സംഘടിപ്പിച്ച മഹാറാലിയിൽ സംസാരിക്കുകയായിരുന്നു അവർ.

കേരളാ സർക്കാറും മോദി സർക്കാറിനെപ്പോലെ അഴിമതിയിൽ മുങ്ങിയിരിക്കുകയാണ്. കേരളത്തിലെ അഴിമതികളിൽ കേന്ദ്ര ഏജൻസികൾ കാര്യക്ഷമമായി അന്വേഷണം നടത്തുന്നില്ല. രാഹുൽ ഗാന്ധി നയിക്കുന്ന സമാധാനത്തിനുള്ള യുദ്ധം ലക്ഷ്യം കാണുമെന്നും അനസൂയ സീതക്ക പറഞ്ഞു.

Advertising
Advertising

റാലി മുസ്‌ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് സാദിഖലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്തു. അയോധ്യയിലെ പ്രാണപ്രതിഷ്ഠ പോലും കേന്ദ്രം രാഷ്ട്രീയവത്കരിച്ചെന്ന് അദ്ദേഹം പറഞ്ഞു. ശ്രീരാമനെ എല്ലാവരും അംഗീകരിക്കുന്നതാണ്. എന്നാൽ രാമക്ഷേത്രത്തിന്റെ പേരിലുള്ള രാഷ്ട്രീയക്കളി അംഗീകരിക്കാനാവില്ല. രാജ്യത്തെ അയോധ്യയിൽ കെട്ടിയിടാനാണ് കേന്ദ്രസർക്കാർ ശ്രമിക്കുന്നത്. മറ്റു വിഷയങ്ങൾ ചർച്ച ചെയ്യുന്നില്ലെന്നും തങ്ങൾ പറഞ്ഞു.

മുസ്‌ലിം ലീഗ് ദേശീയ ജനറൽ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി, പ്രതിപക്ഷനേതാവ് വി.ഡി സതീശൻ, ഇ.ടി മുഹമ്മദ് ബഷീർ എം.പി, പി.വി അബ്ദുൽ വഹാബ് എം.പി, എം.പി അബ്ദുസമദ് സമദാനി എം.പി തുടങ്ങിയ നേതാക്കൾ സംസാരിച്ചു.

Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേണലിസ്റ്റാണ്. 2021 മുതൽ മീഡിയവണിൽ. 2012 മുതൽ മാധ്യമപ്രവർത്തനം തുടങ്ങി. ഫാറൂഖ് കോളജിൽ നിന്ന് മലയാളത്തിൽ ബിരുദം, കാലിക്കറ്റ് പ്രസ് ക്ലബ് ജേർണലിസം ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് പിജി ഡിപ്ലോമ. കേരള കൗമുദി, സിറാജ്, ചന്ദ്രിക എന്നീ സ്ഥാപനങ്ങളിൽ പ്രവർത്തിച്ചു

Editor - അഹമ്മദലി ശര്‍ഷാദ്

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേണലിസ്റ്റാണ്. 2021 മുതൽ മീഡിയവണിൽ. 2012 മുതൽ മാധ്യമപ്രവർത്തനം തുടങ്ങി. ഫാറൂഖ് കോളജിൽ നിന്ന് മലയാളത്തിൽ ബിരുദം, കാലിക്കറ്റ് പ്രസ് ക്ലബ് ജേർണലിസം ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് പിജി ഡിപ്ലോമ. കേരള കൗമുദി, സിറാജ്, ചന്ദ്രിക എന്നീ സ്ഥാപനങ്ങളിൽ പ്രവർത്തിച്ചു

By - Web Desk

contributor

Similar News