'ഷൂട്ടിങിനിടെ വസൈ കോട്ടയിലെ പുരാതനമായ വിളക്ക് കത്തിച്ചു';നിര്‍മാണക്കമ്പനിക്കെതിരെ കേസെടുത്ത് പൊലീസ്

ചട്ടലംഘനം നടന്നിട്ടുണ്ടെന്ന് ചൂണ്ടിക്കാട്ടി ആര്‍ക്കിയോളജിക്കല്‍ ഡിപ്പാര്‍ട്ട്‌മെന്റ് നല്‍കിയ പരാതിയിലാണ് പൊലീസ് കേസ്

Update: 2025-12-24 12:31 GMT

മുംബൈ: ഷൂട്ടിങിനിടെ മഹാരാഷ്ട്രയിലെ ചരിത്രപ്രസിദ്ധമായ വസൈ കോട്ടയ്ക്കകത്തെ പുരാതനമായ അടുപ്പ് കത്തിച്ചതില്‍ നിര്‍മാണക്കമ്പനിക്കെതിരെ കേസെടുത്ത് പൊലീസ്. ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യയുടെ മാനദണ്ഡങ്ങള്‍ ലംഘിച്ചെന്ന് ചൂണ്ടിക്കാട്ടി ആരംഭ് എന്റര്‍ടൈന്‍മെന്റിനെതിരെയാണ് പൊലീസ് കേസ്.

വ്യവസ്ഥകളെല്ലാം കൃത്യമായി പാലിക്കാമെന്ന കരാറിന്മേല്‍ ഡിസംബര്‍ 18,19 തീയതികളില്‍ കോട്ടക്കകത്ത് ചിത്രീകരണം നടത്താന്‍ നിര്‍മാണക്കമ്പനിക്ക് അനുമതി ലഭിച്ചിരുന്നു. എന്നാല്‍, ഷൂട്ടിങിനിടെ പുരാതനമായ സ്റ്റൗ നിര്‍മാണക്കമ്പനിയിലെ ജീവനക്കാരന്‍ കത്തിക്കുകയായിരുന്നു. ചട്ടലംഘനം നടന്നിട്ടുണ്ടെന്ന് ചൂണ്ടിക്കാട്ടി ആര്‍ക്കിയോളജിക്കല്‍ ഡിപ്പാര്‍ട്ട്‌മെന്റ് നല്‍കിയ പരാതിയിലാണ് പൊലീസ് കേസ്.

1184ല്‍ യാദവ രാജവംശമാണ് കോട്ട നിര്‍മിച്ചത്. ഇന്ന് കാണുന്ന രൂപത്തിലെ കോട്ട അറബിക്കടലില്‍ തങ്ങളുടെ മേധാവിത്തം സ്ഥാപിക്കാന്‍ 17ാം നൂറ്റാണ്ടില്‍ പോര്‍ച്ചുഗീസുകാര്‍ നിര്‍മിച്ചതാണ്. ഇപ്പോള്‍ ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യയുടെ കീഴിലാണ് വസൈ കോട്ട.

Tags:    

Writer - അൻഫസ് കൊണ്ടോട്ടി

contributor

anfas123

Editor - അൻഫസ് കൊണ്ടോട്ടി

contributor

anfas123

By - Web Desk

contributor

Similar News