പ്രണയത്തിൽ എതിർപ്പ്; മകളെയും കാമുകനേയും മൺവെട്ടി കൊണ്ടടിച്ച് കൊന്ന് പിതാവ്

പ്രദേശവാസിയായ യുവാവുമായി പെൺകുട്ടി രണ്ട് വർഷമായി പ്രണയത്തിലായിരുന്നു.

Update: 2024-01-02 14:15 GMT

ലഖ്നൗ: പ്രണയത്തിൽ രോഷാകുലനായ പിതാവ് മകളെയും കാമുകനേയും മൺവെട്ടി കൊണ്ട് അടിച്ചുകൊന്ന് പൊലീസിൽ കീഴടങ്ങി. ഉത്തർപ്രദേശിലെ ബദൗനിൽ ആണ് സംഭവം. നീതു (20), സച്ചിൻ (20) എന്നിവരാണ് കൊല്ലപ്പെട്ടത്. ബദൗൻ സ്വദേശിയായ മഹേഷാണ് ഇരുവരേയും കൊലപ്പെടുത്തിയത്.

പ്രദേശവാസിയായ യുവാവുമായി പെൺകുട്ടി രണ്ട് വർഷമായി പ്രണയത്തിലായിരുന്നു. ഇരുവരുടേയും പ്രണയത്തിൽ പെൺകുട്ടിയുടെ വീട്ടുകാർക്ക് എതിർപ്പായിരുന്നു. പ്രണയത്തിൽ നിന്ന് പിന്തിരിപ്പിക്കാൻ പെൺകുട്ടിയുടെ കുടുംബാം​ഗങ്ങൾ പലതവണ ശ്രമിച്ചെങ്കിലും നടന്നില്ലെന്ന് നാട്ടുകാർ പറഞ്ഞു.

Advertising
Advertising

ചൊവ്വാഴ്ച പുലർച്ചെ നീതുവിനെ കാണാൻ വീട്ടിലെത്തിയതായിരുന്നു സച്ചിൻ. വീടിന്റെ വാതിലിന് മുന്നിലിരുന്ന് സംസാരിക്കുന്നതിനിടെ ശബ്ദം കേട്ട് നാലരയോടെ ഉറങ്ങിയെണീറ്റ മഹേഷും കുടുംബവും ഇരുവരേയും കാണുകയും മർദിക്കുകയുമായിരുന്നു.

ഇതിനിടെ, കലിപൂണ്ട മഹേഷ് മൺവെട്ടിയെടുത്ത് ഇരുവരേയും ആക്രമിക്കുകയും വീടിന് മുന്നിലിട്ടു തന്നെ കൊലപ്പെടുത്തുകയുമായിരുന്നു- പൊലീസ് സൂപ്രണ്ട് ഒ.പി സിങ് പറ‍ഞ്ഞു.

സംഭവത്തിനു പിന്നാലെ പെൺകുട്ടിയുടെ മറ്റ് കുടുംബാം​ഗങ്ങൾ സ്ഥലംവിട്ടു. മഹേഷ് ആയുധവുമായി നേരെ ബിൽസി പൊലീസ് സ്റ്റേഷനിലേക്ക് പോവുകയും കീഴടങ്ങുകയുമായിരുന്നു.

സംഭവത്തിൽ, യുവാവിന്റെ വീട്ടുകാരുടെ പരാതിയിൽ മഹേഷിനെതിരെ കൊലക്കുറ്റം ചുമത്തി പൊലീസ് കേസെടുത്തു. ഇരുവരുടെയും മൃതദേഹങ്ങൾ പോസ്റ്റ്മോർട്ടത്തിന് അയച്ചതായി പൊലീസ് അറിയിച്ചു. പെൺകുട്ടിയും സച്ചിനും ഒരു ജാതിയിൽപ്പെട്ടവരാണെന്ന് പൊലീസ് പറഞ്ഞു.

Tags:    

Writer - ഷിയാസ് ബിന്‍ ഫരീദ്

contributor

Editor - ഷിയാസ് ബിന്‍ ഫരീദ്

contributor

By - Web Desk

contributor

Similar News