സുഖോയ് യുദ്ധവിമാനം തകർന്ന സംഭവം; രണ്ട് പൈലറ്റുമാർക്ക് വീരമൃത്യു

പതിവ് പരിശീലന പറക്കലിനിടെയാണ് അപകടം നടന്നത്

Update: 2026-03-06 04:28 GMT
Editor : ലിസി. പി | By : Web Desk

ഗുവാഹത്തി: അസമിലെ ഗുവാഹത്തിയിൽ തകർന്നുവീണ സുഖോയി യുദ്ധവിമാനത്തിലെ രണ്ട് പൈലറ്റുമാര്‍ക്ക് വീരമൃത്യു. സ്ക്വാഡ്രൺ ലീഡർ അനുജ്, ഫ്ലൈറ്റ് ലഫ്റ്റനന്‍റ് പുർവേഷ് ദുരഗ്കർ എന്നിവരാണ് വീര മൃത്യുവരിച്ചത്. ജോർഹാട്ട് വ്യോമ താവളത്തിൽ നിന്ന് പറന്നുയർന്ന വിമാനം റഡാർ സിഗ്നൽ നഷ്ടമായതിന് പിന്നാലെ തകർന്നു വീഴുകയായിരുന്നു.

അസമിലെ കർബി ആംഗ്ലോങ് ജില്ലയിൽ പതിവ് പരിശീലന ദൗത്യത്തിനിടെ സുഖോയ് Su-30MKI യുദ്ധവിമാനം തകർന്ന് രണ്ട് പൈലറ്റുമാരും മരിച്ചതായി ഇന്ത്യൻ വ്യോമസേന സ്ഥിരീകരിച്ചു. 

ജോർഹട്ട് വ്യോമതാവളത്തിൽ നിന്ന് പറന്നുയർന്നതിന് തൊട്ടുപിന്നാലെ രാത്രി 7.42 ഓടെ റഷ്യൻ നിർമ്മിത യുദ്ധവിമാനവുമായുള്ള ആശയവിനിമയം നഷ്ടപ്പെട്ടതായി വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു. ജോർഹട്ടിൽ നിന്ന് 60 കിലോമീറ്റർ അകലെയുള്ള കർബി ആംഗ്ലോങ്ങിലെ മലയോര മേഖലയിലാണ് വിമാനം തകര്‍ന്നു വീണതെന്നാണ് വിവരം.  തുടർന്നുള്ള തിരച്ചിലിൽ രണ്ട് ക്രൂ അംഗങ്ങളും അപകടത്തിൽ മരിച്ചതായി സ്ഥിരീകരിക്കുകയായിരുന്നു.

Full View

Tags:    

Writer - ലിസി. പി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേർണലിസ്റ്റാണ്. 2021 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 ല്‍ മാധ്യമപ്രവര്‍ത്തനം ആരംഭിച്ചു. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിൽ നിന്ന് മലയാളത്തിൽ ബിരുദാനന്തര ബിരുദവും കാലിക്കറ്റ് പ്രസ് ക്ലബിൽ നിന്ന് കമ്മ്യൂണിക്കേഷൻ ആന്റ് ജേർണലിസത്തിൽ ഡിപ്ലോമയും നേടി.മാതൃഭൂമി,മാധ്യമം എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്.

Editor - ലിസി. പി

By - Web Desk

contributor

Similar News