പൊലീസില്‍ ആര്‍.എസ്.എസ് ഗ്യാങ്; ആനി രാജക്കെതിരെ നടപടിയില്ല

രാഷ്ട്രീയ വിഷയങ്ങളില്‍ പ്രതികരിക്കുമ്പോള്‍ പാര്‍ട്ടിയുമായി കൂടിയാലോചന വേണമെന്ന് ദേശീയ എക്‌സിക്യൂട്ടീവ് ആനി രാജയോട് നിര്‍ദേശിച്ചു. ആനി രാജയുടെ പരാമര്‍ശം സി.പി.ഐ കേരള നേതൃത്വം നേരത്തെ തള്ളിയിരുന്നു.

Update: 2021-09-05 14:12 GMT

കേരള പൊലീസില്‍ ആര്‍.എസ്.എസ് ഗ്യാങ് പ്രവര്‍ത്തിക്കുന്നുണ്ടെന്ന പരാമര്‍ശത്തില്‍ സി.പി.ഐ നേതാവ് ആനി രാജക്കെതിരെ നടപടിയില്ല. സ്ത്രീകള്‍ക്കെതിരായ അക്രമം മുന്‍ നിര്‍ത്തിയാണ് വിമര്‍ശിച്ചതെന്ന് ആനി രാജ പറഞ്ഞു. സി.പി.ഐ ദേശീയ എക്‌സിക്യൂട്ടിവിലാണ് ആനി രാജ നിലപാട് വിശദീകരിച്ചത്. പാര്‍ട്ടി മാനദണ്ഡങ്ങള്‍ ലംഘിച്ചിട്ടില്ലെന്നും ആനി രാജ വ്യക്തമാക്കി.

രാഷ്ട്രീയ വിഷയങ്ങളില്‍ പ്രതികരിക്കുമ്പോള്‍ പാര്‍ട്ടിയുമായി കൂടിയാലോചന വേണമെന്ന് ദേശീയ എക്‌സിക്യൂട്ടീവ് ആനി രാജയോട് നിര്‍ദേശിച്ചു. ആനി രാജയുടെ പരാമര്‍ശം സി.പി.ഐ കേരള നേതൃത്വം നേരത്തെ തള്ളിയിരുന്നു.

പ്രതിപക്ഷം ഏറെക്കാലമായി ഉന്നയിക്കുന്ന ആരോപണമാണ് കേരള പൊലീസിലെ ആര്‍.എസ്.എസ് സാന്നിധ്യം. ഇടതുപക്ഷത്തെ സമുന്നത നേതാവ് തന്നെ ഇതാവര്‍ത്തിച്ചത് സര്‍ക്കാരിനെ പ്രതിരോധത്തിലാക്കിയിരുന്നു.

Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

contributor

Editor - അഹമ്മദലി ശര്‍ഷാദ്

contributor

By - Web Desk

contributor

Similar News