ഡൊണാൾഡ് ട്രംപ്, പതിമൂന്നാം വാര്‍ഡ്, ബക്കര്‍പുര്‍ പി.ഒ; ബിഹാറിൽ താമസ സര്‍ട്ടിഫിക്കറ്റ് അപേക്ഷയുമായി ട്രംപ്!

ഈയിടെ ബിഹാറിൽ നായക്ക് റസിഡന്‍ഷ്യൽ സര്‍ട്ടിഫിക്കറ്റ് നൽകിയ സംഭവം വിവാദമായിരുന്നു

Update: 2025-08-06 10:24 GMT
Editor : Jaisy Thomas | By : Web Desk

പറ്റ്ന: വോട്ടര്‍ പട്ടിക വിവാദങ്ങൾക്കിടെ ബിഹാറിൽ താമസ സര്‍ട്ടിഫിക്കറ്റിന് അപേക്ഷിച്ച ആളെ കണ്ട് ഞെട്ടിയിരിക്കുകയാണ് ഉദ്യോഗസ്ഥര്‍. മറ്റാരുമല്ല അമേരിക്കൻ പ്രസിഡന്‍റ് സാക്ഷാൽ ഡൊണാൾഡ് ട്രംപാണ് അപേക്ഷ നൽകിയത്. ട്രംപിന്‍റെ ഫോട്ടോ സഹിതമായിരുന്നു അപേക്ഷ. ഉദ്യോഗസ്ഥരെ കബളിപ്പിക്കാനായി ആരോ ഓൺലൈൻ വഴി അപേക്ഷ അയച്ചതായിരുന്നു.

ഡൊണള്‍ഡ് ട്രംപ്, പതിമൂന്നാം വാര്‍ഡ്, ബക്കര്‍പുര്‍ പി.ഒ., മൊഹിയുദ്ദീന്‍ നഗര്‍, സമസ്തിപുര്‍, ബിഹാര്‍ എന്നായിരുന്നു മേൽവിലാസം. ജൂലൈ 29നാണ് ട്രംപിന്‍റെ പേരില്‍ അജ്ഞാതനായ വ്യക്തി വ്യാജ അപേക്ഷ സമര്‍പ്പിച്ചത്. മൊഹിയുദ്ദീന്‍ നഗര്‍ സോൺ ഓഫീസിലാണ് അപേക്ഷ ലഭിച്ചത്.

Advertising
Advertising

ഈയിടെ ബിഹാറിൽ നായക്ക് റസിഡന്‍ഷ്യൽ സര്‍ട്ടിഫിക്കറ്റ് നൽകിയ സംഭവം വിവാദമായിരുന്നു. കുത്ത ബാബുവിന്‍റെ മകൻ ഡോഗ് ബാബു എന്ന പേരിലായിരുന്നു റസിഡന്‍സ് സര്‍ട്ടിഫിക്കറ്റ്. ബിഹാറിലെ സർക്കാർ രേഖകളുടെ വിശ്വാസ്യത ചോദ്യം ചെയ്ത് സ്വരാജ് പാർട്ടി നേതാവ് യോഗേന്ദ്ര യാദവാണ് ഡോഗ് ബാബുവിന്‍റെ റസിഡൻസ് സർട്ടിഫിക്കറ്റ് സമൂഹ മാധ്യമങ്ങളിൽ പങ്കുവച്ചത്. ബിഹാർ വോട്ടർ പട്ടിക പുതുക്കുന്ന തെരഞ്ഞെടുപ്പു കമ്മിഷനെ യോഗേന്ദ്ര യാദവ് പരിഹസിക്കുകയും ചെയ്തിരുന്നു. അതേസമയം ബിഹാർ വോട്ടർ പട്ടിക പരിഷ്കരണത്തിനെതിരെ ഇന്നും പാര്‍ലമെന്‍റിൽ പ്രതിപക്ഷ പ്രതിഷേധമുണ്ടായി.

Tags:    

Writer - Jaisy Thomas

contributor

Editor - Jaisy Thomas

contributor

By - Web Desk

contributor

Similar News