അരവിന്ദ് കെജ്‌രിവാൾ കുടുംബത്തോടൊപ്പം നാളെ രാമക്ഷേത്രം സന്ദർശിക്കും

പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മാനും കെജ്‌രിവാളിനൊപ്പം അയോധ്യയിലെത്തും.

Update: 2024-02-11 12:26 GMT

അരവിന്ദ് കെജ്‍രിവാള്‍

Advertising

ന്യൂഡൽഹി: ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ നാളെ കുടുംബത്തോടൊപ്പം അയോധ്യയിലെ രാമക്ഷേത്രം സന്ദർശിക്കും. ഭാര്യയും മാതാപിതാക്കളുമാണ് കെജ്‌രിവാളിനൊപ്പമുണ്ടാവുക. പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മാനും അദ്ദേഹത്തോടൊപ്പം അയോധ്യയിലെത്തും.

ജനുവരി 22ന് നടന്ന പ്രാണപ്രതിഷ്ഠാ ചടങ്ങിലേക്ക് കെജ്‌രിവാളിന് ഔദ്യോഗിക ക്ഷണം ലഭിച്ചിരുന്നില്ല. കുടുംബത്തോടൊപ്പം പിന്നീട് ക്ഷേത്രം സന്ദർശിക്കുമെന്ന് അദ്ദേഹം നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു. പ്രാണപ്രതിഷ്ഠാ ചടങ്ങ് രാഷ്ട്രീയവത്കരിച്ചെന്ന് ആരോപിച്ചാണ് കോൺഗ്രസ് അടക്കമുള്ള പാർട്ടികൾ ചടങ്ങ് ബഹിഷ്‌കരിച്ചിരുന്നത്. കോൺഗ്രസ്, ബി.എസ്.പി നേതാക്കൾ പിന്നീട് രാമക്ഷേത്രത്തിൽ ദർശനത്തിന് എത്തിയിരുന്നു.

അതേസമയം സമാജ്‌വാദി പാർട്ടിയുടെ നേതാക്കൾ ഇതുവരെ അയോധ്യ സന്ദർശിച്ചിട്ടില്ല. ന്യൂനപക്ഷത്തെ പ്രീണിപ്പിക്കാനാണ് എസ്.പി നേതാക്കൾ അയോധ്യ സന്ദർശനത്തിൽനിന്ന് വിട്ടുനിൽക്കുന്നതെന്ന് യു.പി ഉപമുഖ്യമന്ത്രിമാരായ കേശവ് പ്രസാദ് മൗര്യയും ബ്രജേഷ് പതക്കും ആരോപിച്ചിരുന്നു.

Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

contributor

Editor - അഹമ്മദലി ശര്‍ഷാദ്

contributor

By - Web Desk

contributor

Similar News