പുതിയ ലേബർ കോഡുകൾക്കെതിരെ ഇന്ന് രാജ്യവ്യാപക പ്രതിഷേധം
10 തൊഴിലാളി യൂണിയനുകൾ ചേർന്ന് ലേബർ കോഡിന്‍റെ കോപ്പികൾ കത്തിച്ചാണ് വിവിധ ഇടങ്ങളിൽ പ്രതിഷേധിക്കുക
Update: 2025-11-26 01:25 GMT
Representational Image
ഡൽഹി: കേന്ദ്ര സർക്കാരിന്‍റെ പുതിയ ലേബർ കോഡുകൾക്കെതിരെ ഇന്ന് രാജ്യവ്യാപക പ്രതിഷേധം. 10 തൊഴിലാളി യൂണിയനുകൾ ചേർന്ന് ലേബർ കോഡിന്‍റെ കോപ്പികൾ കത്തിച്ചാണ് വിവിധ ഇടങ്ങളിൽ പ്രതിഷേധിക്കുക.
തൊഴിൽ നിയമങ്ങൾ ഇല്ലാതാക്കുകയും തൊഴിലുടമകളുടെ താൽപര്യം മാത്രം സംരക്ഷിക്കുകയും ചെയ്യുന്നതാണ് പുതിയ പരിഷ്കാരണമെന്ന് വിവിധ തൊഴിലാളി സംഘടനകൾ പറഞ്ഞു. സർവീസ് സംഘടനകളും പ്രതിഷേധത്തിൽ അണിചേരും. ഡൽഹി ജന്തർ മന്ദറിൽ സംഘടനകൾ സംയുക്തമായി പ്രതിഷേധിക്കും.
ജില്ലാ കേന്ദ്രങ്ങളിലും പ്രാദേശികമായും തൊഴിലിടങ്ങളിലും പ്രതിഷേധം ഉണ്ടാകും. തൊഴിലാളി സംഘടനകളുടെ എതിർപ്പുകൾ അവഗണിച്ചാണ് ഈ മാസം 21 മുതൽ ലേബർ കോഡുകൾ പ്രാബല്യത്തിലായത്.