വിവാഹ വസ്ത്രം ധരിച്ച് എത്താൻ ആവശ്യപ്പെട്ടു; ക്ലിനിക്കൽ 'ബാധ ഒഴിപ്പിക്കൽ';യുവതിയെ ഡോക്ടർ ബലാത്സംഗം ചെയ്തു

ഗുജറാത്തിലെ ഗിർ സോമനാഥ് ജില്ലയിലെ കോദിനാറിലാണ് സംഭവം

Update: 2021-10-28 12:41 GMT
Editor : Dibin Gopan | By : Web Desk
Advertising

ചികിത്സയ്ക്കെത്തിയ വിവാഹിതയായ കുട്ടികളില്ലാത്ത 25കാരിയെ ആയുർവേദ ഡോക്ടർ ബലാത്സംഗം ചെയ്തതായി പരാതി. ഗുജറാത്തിലെ ഗിർ സോമനാഥ് ജില്ലയിലെ കോദിനാറിലാണ് സംഭവം.

പതിനെട്ടുദിവസം മുമ്പ് യുവതിയെ ഭർത്താവിന്റെ അമ്മയാണ് ആദ്യമായി ആയുർവേദ ഡോക്ടർ ഹരി സോളങ്കിയുടെ അടുത്ത് ചികിത്സയ്ക്കായി കൊണ്ടുപോയത്. മരുന്നുകൾ കൊടുത്ത ഡോക്ടർ യുവതിയുടെ മേൽ ആരോ മന്ത്രവാദം ചെയ്തിട്ടുണ്ടെന്ന് പറയുകയും ചെയ്തു. 'ബാധ' താൻ ഒഴിപ്പിക്കാമെന്ന് ഡോക്ടർ വാഗ്ദാനം നൽകുകയും ചെയ്തു.

യുവതിക്ക് നൽകിയ മരുന്ന് തീർന്നപ്പോൾ ഡോക്ടർ ഇവരോട് 'ബാധ ഒഴിപ്പിക്കാനായി' ക്ലിനിക്കിലേക്ക് വരാൻ ആവശ്യപ്പട്ടു. ഇതിന്റെ അടിസ്ഥാനത്തിൽ യുവതി അമ്മയ്ക്കൊപ്പം ക്ലിനിക്കിൽ എത്തി. വിവാഹവസ്ത്രം ധരിച്ച് വരണമെന്നും ഡോക്ടർ യുവതിയോട് ആവശ്യപ്പട്ടിരുന്നു. ചടങ്ങിന് ശേഷം യുവതി വസ്ത്രം മാറുന്നതിനിടെ ഡോക്ടർ ബലാത്സംഗം ചെയ്യുകയായിരുന്നു.

സംഭവത്തിന് പിന്നാലെ യുവതി വിവരം ഭർത്താവിനെ അറിയിച്ചു. തുടർന്ന് പൊലീസിൽ പരാതി നൽകി. പരാതിയുടെ അടിസ്ഥാനത്തിൽ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.

Tags:    

Writer - Dibin Gopan

contributor

Editor - Dibin Gopan

contributor

By - Web Desk

contributor

Similar News