മകളെയും നെഞ്ചോട് ചേര്‍ത്ത്, ബംഗളൂരു നഗരത്തിലൂടെ ഓട്ടോറിക്ഷയോടിച്ച് യുവാവ്; വൈറലായി വിഡിയോ, കൈയടിച്ച് സോഷ്യല്‍മീഡിയ

ഒരു മനുഷ്യന് തന്റെ കുടുംബം നോക്കാന്‍ എന്തുംചെയ്യാൻ കഴിയുമെന്നാണ് വിഡിയോയുടെ താഴെ ഒരാള്‍ കമന്‍റ് ചെയ്തത്

Update: 2025-09-07 09:34 GMT
Editor : ലിസി. പി | By : Web Desk

ബെഗളൂരു:  തന്റെ കുഞ്ഞിനെ നെഞ്ചോട് ചേർത്തു പിടിച്ചുകൊണ്ട് ബംഗളൂരു  നഗരത്തിലെ തിരക്കേറിയ റോഡുകളിലൂടെ  ഓട്ടോറിക്ഷയോടിക്കുന്ന യുവാവിന്‍റെ വിഡിയോ വൈറലാകുന്നു.

വരുമാന മാര്‍ഗം കണ്ടെത്താന്‍ വേണ്ടിയാണ് അയാള്‍ ഓട്ടോറിക്ഷ ഓടിക്കുന്നത്.എന്നാല്‍ ആര്‍ക്ക് വേണ്ടിയാണോ അവന്‍ ജീവിക്കുന്നത്,അതും ചുമക്കുന്നെന്ന അടിക്കുറിപ്പോടെയാണ് വിഡിയോ പങ്കുവെച്ചിരിക്കുന്നത്. ജൂലൈ 17 ന് ഇൻസ്റ്റാഗ്രാമിൽ പങ്കിട്ട വീഡിയോ 600,000-ത്തിലധികം പേരാണ് കണ്ടത്. 70,000 ലൈക്കുകളും വിഡിയോക്ക് ലഭിച്ചിട്ടുണ്ട്. കുട്ടിയുടെ സുരക്ഷ ഉറപ്പാക്കിക്കൊണ്ടാണ് ഡ്രൈവർ ശ്രദ്ധാപൂർവ്വം ഓട്ടോറിക്ഷ ഓടിക്കുന്നത്. 

Advertising
Advertising

ഡ്രൈവറുടെ കുടുംബത്തോടുള്ള പ്രതിബദ്ധതയെ പ്രശംസിച്ചുകൊണ്ട് നിരവധി പേരാണ് സോഷ്യൽ മീഡിയയയില്‍ കമന്‍റ് ചെയ്തത്. ഡ്രൈവറുടെ ജോലി ഉത്തരവാദിത്തങ്ങളും മാതാപിതാക്കളുടെ കടമകളും ഒന്നിച്ചുകൊണ്ടുപോകാനുള്ള ശ്രമമാണ്  ഈ വിഡിയോയിലൂടെ കാണുന്നതെന്നാണ് ചിലര്‍ കമന്‍റ് ചെയ്തിരിക്കുന്നത്.

കുടുംബം പുലര്‍ത്താന്‍ വേണ്ടി ഒരു പിതാവ് നടത്തുന്ന സമര്‍പ്പണമാണിതെന്നും നിങ്ങള്‍ക്ക് വിജയം മാത്രമേ ഉണ്ടാകൂവെന്നും ഒരാള്‍ കമന്‍റ് ചെയ്തു"ഒരു മനുഷ്യന് തന്റെ കുടുംബം നടത്താൻ എന്തുചെയ്യാൻ കഴിയുമെന്ന്  ഒരു ഉപയോക്താവ് അഭിപ്രായപ്പെട്ടു.  ഈ വിഡിയോ കണ്ടപ്പോള്‍ തന്‍റെ പിതാവിനെ ഓര്‍മവന്നെന്നും അച്ഛനെ മിസ് ചെയ്യുന്നുവെന്നുമാണ് ഒരാളുടെ വൈകാരികമായ കമന്‍റ്.

ബനസ്വാഡി സിഗ്നലിൽ വെച്ച് ഈ ഓട്ടോ ഡ്രൈവറോട് സംസാരിച്ചതിനെക്കുറിച്ചും ഒരാള്‍ കമന്‍റ് ചെയ്തു. ഈ ഓട്ടോ ഡ്രൈവർ എന്റെ പഞ്ചാബ് രജിസ്റ്റേർഡ് കാർ ശ്രദ്ധിക്കുകയും എന്നോട് സംസാരിക്കുകയും ചെയ്തു. പഞ്ചാബികളോടുള്ള തന്റെ ജിജ്ഞാസയും അദ്ദേഹം പങ്കുവെച്ചു, കൂടാതെ തന്റെ മകളെക്കുറിച്ച് ഡ്രൈവര്‍ സംസാരിച്ചു. അദ്ദേഹത്തിന്റെ സമർപ്പണത്തെക്കുറിച്ച് ഞാൻ ശരിക്കും അത്ഭുതപ്പെട്ടു," എന്നാണ് ഒരാള്‍ കമന്‍റ് ചെയ്തത്.


Tags:    

Writer - ലിസി. പി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേർണലിസ്റ്റാണ്. 2021 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 ല്‍ മാധ്യമപ്രവര്‍ത്തനം ആരംഭിച്ചു. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിൽ നിന്ന് മലയാളത്തിൽ ബിരുദാനന്തര ബിരുദവും കാലിക്കറ്റ് പ്രസ് ക്ലബിൽ നിന്ന് കമ്മ്യൂണിക്കേഷൻ ആന്റ് ജേർണലിസത്തിൽ ഡിപ്ലോമയും നേടി.മാതൃഭൂമി,മാധ്യമം എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്.

Editor - ലിസി. പി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേർണലിസ്റ്റാണ്. 2021 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 ല്‍ മാധ്യമപ്രവര്‍ത്തനം ആരംഭിച്ചു. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിൽ നിന്ന് മലയാളത്തിൽ ബിരുദാനന്തര ബിരുദവും കാലിക്കറ്റ് പ്രസ് ക്ലബിൽ നിന്ന് കമ്മ്യൂണിക്കേഷൻ ആന്റ് ജേർണലിസത്തിൽ ഡിപ്ലോമയും നേടി.മാതൃഭൂമി,മാധ്യമം എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്.

By - Web Desk

contributor

Similar News