എസ്.പി നേതാവ് അസം ഖാനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

തിങ്കളാഴ്ച പുലർച്ചെ മൂന്നു മണിയോടെയാണ് അസം ഖാനെ ഡൽഹിയിലെ ഗംഗാറാം ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

Update: 2023-04-17 05:58 GMT

ന്യൂഡൽഹി: ശാരീരിക അസ്വസ്ഥതകളെ തുടർന്ന് സമാജ് വാദി പാർട്ടി നേതാവ് അസം ഖാനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പെട്ടെന്നുണ്ടായ ശാരീരിക അസ്വസ്ഥതകളെ തുടർന്ന് തിങ്കളാഴ്ച പുലർച്ചെ മൂന്നു മണിയോടെയാണ് അസം ഖാനെ ഡൽഹിയിലെ ഗംഗാറാം ആശുപത്രിയിൽ പ്രവേശിപ്പിച്ചതെന്ന് അദ്ദേഹവുമായി അടുത്ത വൃത്തങ്ങൾ പറഞ്ഞു. നിലവിൽ അദ്ദേഹത്തിന്റെ ആരോഗ്യനില തൃപ്തികരമാണെന്നും നിരീക്ഷണത്തിൽ തുടരുകയാണെന്നും ആശുപത്രി വൃത്തങ്ങൾ അറിയിച്ചു.

രാംപൂർ മണ്ഡലത്തിൽനിന്നുള്ള എം.എൽ.എ ആയിരുന്ന അസം ഖാനെ വിദ്വേഷ പ്രസംഗത്തിൽ മൂന്ന് വർഷം തടവിന് ശിക്ഷിക്കപ്പെട്ടതിനെ തുടർന്ന് അയോഗ്യനാക്കിയിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദി, യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് എന്നിവർക്കെതിരെ വിദ്വേഷ പരാമർശം നടത്തിയെന്ന് ആരോപിച്ച് 2019 ഏപ്രിലിലാണ് അസം ഖാനെതിരെ കേസ് രജിസ്റ്റർ ചെയ്തത്.

Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേണലിസ്റ്റാണ്. 2021 മുതൽ മീഡിയവണിൽ. 2012 മുതൽ മാധ്യമപ്രവർത്തനം തുടങ്ങി. ഫാറൂഖ് കോളജിൽ നിന്ന് മലയാളത്തിൽ ബിരുദം, കാലിക്കറ്റ് പ്രസ് ക്ലബ് ജേർണലിസം ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് പിജി ഡിപ്ലോമ. കേരള കൗമുദി, സിറാജ്, ചന്ദ്രിക എന്നീ സ്ഥാപനങ്ങളിൽ പ്രവർത്തിച്ചു

Editor - അഹമ്മദലി ശര്‍ഷാദ്

By - Web Desk

contributor

Similar News