വെള്ളാപ്പള്ളിക്ക് തിരിച്ചടി; എസ്.എൻ ട്രസ്റ്റ് കേസിലെ വിധി സ്റ്റേ ചെയ്യാതെ സുപ്രിംകോടതി

ജസ്റ്റിസ് കൃഷ്ണ മൂരാരി, ജസ്റ്റിസ് സഞ്ജയ് കരോൾ എന്നിവരടങ്ങിയ ബെഞ്ചാണ് ഇന്ന് ഹരജി പരിഗണിച്ചത്.

Update: 2023-04-28 17:00 GMT
Advertising

ന്യൂഡൽഹി: എസ്.എൻ ട്രസ്റ്റ് കേസിൽ എസ്.എൻ.ഡി.പി യോ​ഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശന് തിരിച്ചടി. ഹൈക്കോടതി വിധി സ്റ്റേ ചെയ്യാൻ സുപ്രിംകോടതി വിസമ്മതിച്ചു. ‌കേസിൽ പ്രതിയായവർ ട്രസ്റ്റിൽ തുടരരുതെന്ന വിധി സ്റ്റേ ചെയ്യണമെന്നായിരുന്നു വെള്ളാപ്പള്ളിയുടെ ആവശ്യം.

എസ്.എൻ ട്രസ്റ്റിന്റെ ബൈലോയിൽ ഭേദഗതി വരുത്തിയ ഹൈക്കോടതി വിധിക്കെതിരെയാണ് വെള്ളാപ്പള്ളിയും എസ്.എൻ ട്രസ്റ്റും സുപ്രിംകോടതിയെ സമീപിച്ചത്.

ജസ്റ്റിസ് കൃഷ്ണ മൂരാരി, ജസ്റ്റിസ് സഞ്ജയ് കരോൾ എന്നിവരടങ്ങിയ ബെഞ്ചാണ് ഇന്ന് ഹരജി പരിഗണിച്ചത്. വഞ്ചനാ കേസുകളിലും ട്രസ്റ്റിന്റെ സ്വത്ത് സംബന്ധമായ കേസുകളിലും ഉൾപ്പെട്ടിട്ടുള്ളവർ ഭാരവാഹിത്വത്തിൽ നിന്ന് വിട്ടുനിൽക്കണം എന്നായിരുന്നു ഹൈക്കോടതി ഉത്തരവ്. ഇതിനെതിരായ ഹരജി സ്റ്റേ ചെയ്യാനാണ് സുപ്രിംകോടതി വിസമ്മതിച്ചത്.

ഇതുമായി ബന്ധപ്പെട്ട് എതിർകക്ഷിക്ക് സുപ്രിംകോടതി നോട്ടീസ് അയയ്ക്കുകയും ചെയ്തു. ഈ സാഹചര്യത്തിൽ കേസ് അടുത്ത ദിവസം വീണ്ടും പരിഗണിക്കും.

Tags:    

Writer - ഷിയാസ് ബിന്‍ ഫരീദ്

contributor

Editor - ഷിയാസ് ബിന്‍ ഫരീദ്

contributor

By - Web Desk

contributor

Similar News