മുസ്‌ലിംകൾക്കെതിരെയുള്ള മോദിയുടെ വിദ്വേഷപ്രസംഗം ബി.ജെ.പിക്ക് തിരിച്ചടിയാ​യി: ബൻസ്വാഡ എം.പി

ഇത്തവണത്തെ തെരഞ്ഞെടുപ്പിൽ മോദി വിദ്വേഷ പ്രസംഗത്തിന് തുടക്കമിട്ട മണ്ഡലമായിരുന്നു ബാൻസ്വാഡ

Update: 2024-06-24 08:24 GMT

ന്യൂഡൽഹി:മുസ്‌ലിംകൾക്കെതിരെയുള്ള മോദിയുടെ വിദ്വേഷപ്രസംഗം ബിജെപിക്ക് തിരിച്ചടിയായെന്ന് ബാൻസ്വാഡ എംപി രാജ്കുമാർ റൗത്ത് .വിദ്വേഷ പ്രസംഗം നടത്തിയവരെ ബാൻസ്വാഡയിലെ ജനങ്ങൾ തോൽപ്പിച്ചെന്നും ഭാരതീയ ആദിവാസി പാർട്ടി നേതാവായ രാജ്കുമാർ റൗത്ത് മീഡിയ വണിനോട് പറഞ്ഞു.

ഇത്തവണത്തെ തെരഞ്ഞെടുപ്പിൽ മോദി വിദ്വേഷ പ്രസംഗത്തിന് തുടക്കമിട്ട മണ്ഡലമായിരുന്നു ബാൻസ്വാഡ. മോദിയുടെ വിദ്വേഷ പരാമ‍ർശം മണ്ഡലത്തിൽ തനിക്ക് ഗുണം ചെയ്തു. മോദിയുടെ തിരിച്ചടിയുടെ കാലം തുടങ്ങിയെന്നും അദ്ദേഹം പറഞ്ഞു. ​തെരഞ്ഞെടുപ്പിൽ വലിയ തിരിച്ചടിയാണ് ബി.ജെ.പിക്ക് സംഭവിച്ചത്. ഇന്‍ഡ്യാ മുന്നണിക്ക് ഒപ്പമാണ് താനെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Full View

Tags:    

Writer - അനസ് അസീന്‍

contributor

Editor - അനസ് അസീന്‍

Chief Web Journalist

By - Web Desk

contributor

Similar News