രണ്ട് വീട്, ഫ്ലാറ്റുകൾ, കാർ, പലിശയ്ക്ക് പണമിടപാട്, വാടകയ്ക്ക് കടമുറികളും; പുനരധിവസിപ്പിക്കാനെത്തിയ അധികൃതരുടെ കണ്ണുതള്ളിച്ച് യാചകരുടെ കോടികളുടെ സമ്പാദ്യം

7.5 കോടി രൂപയുടെ ആസ്തിയുള്ള മറ്റൊരാളെയും കണ്ടെത്തി

Update: 2026-01-19 10:15 GMT

ന്യൂ‍ഡൽഹി: ഒരു ദീർഘദൂര യാത്രയിൽ ഒരിക്കലെങ്കിലും ഭിക്ഷാടകരെ കാണുന്നവരോ, അവരെ സഹായിക്കുന്നവരോ ആയിരിക്കും നമ്മളിൽ പലരും. ശാരീരികമായി അവശതകൾ ഉള്ളവരും സാമ്പത്തികമായി പിന്നിലായവരുംമുതൽ പലരും ഇത്തരത്തിൽ മറ്റുള്ളവരുടെ കരുണയ്ക്കായി കൈനീട്ടാറുണ്ട്. പലപ്പോഴും അത് സഹജീവിസ്നേഹത്തെ കാണിക്കുന്ന മാതൃകയായി കാണാമെങ്കിലും ചിലപ്പോഴൊക്കെ വൻ തട്ടിപ്പുകൾ കൂടി അതിനുപിറകിൽ സംഭവിക്കാറുണ്ട്. എന്നാൽ കൌതുകമുണർത്തുന്ന ഒരു വാർത്തയാണ് ഇൻഡോറിൽ നിന്ന് പുറത്തുവരുന്നത്.

ചക്രങ്ങളുള്ള ഒരു സ്ലൈഡിംഗ് വണ്ടിയിൽ ഇരുന്നുകൊണ്ട് കോടികൾ സമ്പാദിച്ച ഭിക്ഷയെടുത്ത് കോടികൾ സമ്പാദിച്ച ഇൻഡോറിലെ യാചകന്റെ സ്വത്ത് വിവരങ്ങളാണ് പുറത്തായത്.

Advertising
Advertising

ശാരീരിക വൈകല്യമുള്ള മംഗിലാൽ വർഷങ്ങളായി നഗരത്തിലെ സറഫ ബസാർ പരിസരത്ത് പരിചിതനാണ്. ബാക്ക്‌പാക്ക് ധരിച്ച്, ഒരു മൂലയിൽ ഇരിന്ന് ഷൂസിനുള്ളിൽ കൈകൾ വെച്ച് സ്വയം തള്ളിനീക്കുകയായിരുന്നില്ല അയാൾ. സാധാരണ ദിവസങ്ങളിൽ 500 മുതൽ 1,000 രൂപ വരെയായിരുന്നു ഇയാളുടെ കളക്ഷൻ. വനിതാ ശിശു വികസന വകുപ്പിലെ ഒരു സംഘം അടുത്തിടെ മംഗിലാൻ എന്ന് പേരുള്ള ഈ ഭിക്ഷാടകനെ പുനരധിവസിപ്പിക്കാൻ കൊണ്ടുപോകവെയാണ് സത്യം പുറത്തുവന്നത്. 'ഭിക്ഷാടകരില്ലാത്ത ഇൻഡോർ' പദ്ധതിയുടെ ഭാഗമായിട്ടാണ് നഗരത്തിൽ നിന്ന് ഇയാളെ പുനരധിവാസ കേന്ദ്രത്തിൽ എത്തിച്ചത്. ഇവിടെ എത്തി ഉദ്യോഗസ്ഥരോടു സംസാരിക്കവേയാണ് മൻകിലാൽ തന്റെ സമ്പാദ്യത്തെ കുറിച്ച് വെളിപ്പെടുത്തിയത്. പരിശോധനയ്ക്കായി മംഗിലാലിന്റെ ബാങ്ക് അക്കൗണ്ടുകളുടെയും മറ്റ് പണമിടപാടുകളുടെയും പട്ടിക ഉദ്യോഗസ്ഥർ തയ്യാറാക്കിയിട്ടുണ്ട്.

ഭഗത് സിംഗ് നഗറിൽ മൂന്ന് നില വീടും, ശിവ് നഗറിൽ 600 ചതുരശ്ര അടി വിസ്തീർണ്ണമുള്ള വീടും, അൽവാസയിൽ ഫ്ലാറ്റും തനിക്ക് സ്വന്തമായുണ്ടെന്ന് നോഡൽ ഓഫീസർ ദിനേശ് മിശ്രയോട് മംഗിലാൽ പറഞ്ഞു. വാടകയ്ക്ക് കൊടുക്കുന്ന മൂന്ന് ഓട്ടോറിക്ഷകളും, ഒരു സ്വിഫ്റ്റ് ഡിസയർ കാറും, അദ്ദേഹത്തിന് സ്വന്തമാണ്. സരഫ ബസാറിലെ ചെറുകിട ആഭരണ ബിസിനസുകളെ കേന്ദ്രീകരിച്ചുള്ള ഉയർന്ന പലിശ നിരക്കുള്ള പണമിടപാട് പ്രവർത്തനവും ഇയാൾക്കുണ്ട്. പണം കടം കൊടുക്കുന്നവരിൽ നിന്ന് ദിവസേനയോ ആഴ്ചയിലോ പലിശ ശേഖരിക്കുന്നു.

അടുത്തിടെ മറ്റൊരാളെയും ഇത്തരത്തിൽ കണ്ടെത്തിയിരുന്നു. 7.5 കോടി രൂപയുടെ ആസ്തിയുള്ള ലോകത്തിലെ ഏറ്റവും ധനികനായ യാചകനായി ഭരത് ജെയിൻ മാറി.

ഛത്രപതി ശിവാജി മഹാരാജ് ടെർമിനസിനും ആസാദ് മൈതാനത്തിനും ഇടയിലുള്ള പ്രദേശത്താണ് ഇയാൾ ഭിക്ഷാടനം നടത്തുന്നത്. വർഷങ്ങളായുള്ള ഭിക്ഷാടനത്തിലൂടെ മുംബൈയിൽ, ഫ്ലാറ്റുകളും കടകളും ഉൾപ്പെടെ ഒന്നിലധികം സ്വത്തുക്കൾ സ്വന്തമാക്കാൻ ആവശ്യമായ പണം അയാൾ സമ്പാദിച്ചു. സാമ്പത്തികമായി ബുദ്ധിമുട്ടുന്ന ഒരു കുടുംബത്തിൽ ജനിച്ച ജെയിനിന് വിദ്യാഭ്യാസം നേടാനായിരുന്നില്ല. കുടുംബം പട്ടിണിയും ദാരിദ്ര്യവും അനുഭവിച്ചു തുടങ്ങിയതോടെയാണ് അദ്ദേഹം യാചിക്കാൻ തുടങ്ങിയത്. 40 വർഷമായി ഇയാൾ യാചകനായി ജീവിക്കുന്നു. പ്രതിദിനം 2000 മുതൽ 2500 വരെ സമ്പാദിക്കുന്നു. ഒരു ദിവസം 10 മുതൽ 12 മണിക്കൂർ വരെ ഇടവേളകളില്ലാതെ ജോലി ചെയ്താൽ പ്രതിമാസം 60,000 മുതൽ 75,000 വരെ ലഭിക്കുന്നു.

ഭാര്യ, രണ്ട് ആൺമക്കൾ, അച്ഛൻ, സഹോദരൻ എന്നിവരുൾപ്പെടുന്നതാണ് ഭരത് ജെയിൻ്റെ കുടുംബം. ഇവർക്ക് ₹1.4 കോടി വിലമതിക്കുന്ന രണ്ട് ഫ്ലാറ്റുകൾ സ്വന്തമായുണ്ട്. താനെയിലുള്ള രണ്ട് കടകളിൽ നിന്നായി ₹30,000 പ്രതിമാസ വാടക വരുമാനം ലഭിക്കുന്നു. മക്കൾ പ്രശസ്തമായ കോൺവെന്റ് സ്കൂളിൽ പഠിച്ചു. ഇപ്പോൾ കുടുംബം നടത്തുന്ന സ്റ്റേഷനറി സ്റ്റോറിൽ ജോലിചെയ്യുന്നു. സാമ്പത്തികമായി മെച്ചപ്പെട്ടിട്ടും ജെയിൻ തന്റെ ഭിക്ഷാടന തൊഴിലിൽ തുടർന്നു. "എനിക്ക് ഭിക്ഷാടനം ഇഷ്ടമാണ്, അത് ഉപേക്ഷിക്കാൻ ഞാൻ ആഗ്രഹിക്കുന്നില്ല" എന്ന് അയാൾ പറയുന്നു.

Tags:    

Writer - ലാൽകുമാർ

Web Journalist

2025 ആഗസ്റ്റ് മുതൽ മീഡിയവൺ ഓൺലൈനിൽ ട്രെയിനീ ജേർണലിസ്റ്റ്. കാലിക്കറ്റ് പ്രസ്സ് ക്ലബിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കമ്മ്യൂണിക്കേഷന്‍ ആന്‍ഡ് ജേണലിസത്തിൽ നിന്ന് പിജി ഡിപ്ലോമ. കേരള കേന്ദ്ര സർവകലാശാലയിൽ നിന്ന് ബിരുദാനന്തര ബിരുദം. കേരള, ദേശീയ വാർത്തകളും കല, ജൻസി, സാഹിത്യം തുടങ്ങിയ വിഷയങ്ങളും കൈകാര്യം ചെയ്യുന്നു. നിരവധി ലേഖനങ്ങളും അഭിമുഖങ്ങളും കഥകളും പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Editor - ലാൽകുമാർ

By - ലാൽകുമാർ

Similar News