ബംഗാളിലെ പടക്കനിർമാണശാലയിൽ സ്‌ഫോടനം; എട്ട് മരണം

ശക്തമായ സ്‌ഫോടനത്തിൽ സമീപത്തെ നിരവധി കെട്ടിടങ്ങൾക്ക് കേടുപാടുണ്ടായിട്ടുണ്ട്.

Update: 2023-08-27 11:06 GMT

കൊൽക്കത്ത: പശ്ചിമ ബംഗാളിലെ അനധികൃത പടക്കനിർമാണശാലയിലുണ്ടായ സ്‌ഫോടനത്തിൽ എട്ടുപേർ മരിച്ചു. അഞ്ചുപേർക്ക് പരിക്കേറ്റു. നോർത്ത് 24 പർഗാനാസ് ജില്ലയിൽ ഞായറാഴ്ച രാവിലെയാണ് സ്‌ഫോടനമുണ്ടായത്. അതിശക്തമായ സ്‌ഫോടനം ആയതിനാൽ സമീപത്തെ നിരവധി കെട്ടിടങ്ങൾക്കും കേടുപാടുണ്ടായതായി അഗ്നിരക്ഷാസേനാ ഉദ്യോഗസ്ഥർ പറഞ്ഞു.

ദത്തപുക്കറിലെ നിൽഗുഞ്ച് ഏരിയയിലെ ഇരുനില വീട്ടിൽ ഞായറാഴ്ച രാവിലെ 10.40ഓടെയാണ് സ്‌ഫോടനം ഉണ്ടായത്. ഈ വീട്ടിൽ അനധികൃതമായാണ് പടക്കനിർമാണശാല പ്രവർത്തിച്ചിരുന്നതെന്ന് നാട്ടുകാർ പറഞ്ഞു.

Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേണലിസ്റ്റാണ്. 2021 മുതൽ മീഡിയവണിൽ. 2012 മുതൽ മാധ്യമപ്രവർത്തനം തുടങ്ങി. ഫാറൂഖ് കോളജിൽ നിന്ന് മലയാളത്തിൽ ബിരുദം, കാലിക്കറ്റ് പ്രസ് ക്ലബ് ജേർണലിസം ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് പിജി ഡിപ്ലോമ. കേരള കൗമുദി, സിറാജ്, ചന്ദ്രിക എന്നീ സ്ഥാപനങ്ങളിൽ പ്രവർത്തിച്ചു

Editor - അഹമ്മദലി ശര്‍ഷാദ്

By - Web Desk

contributor

Similar News