പുസ്തകമേളയ്ക്കിടെ പോക്കറ്റടി; നടി അറസ്റ്റില്‍

പുസ്തകമേളയ്ക്കിടെ ഒരു സ്ത്രീ പഴ്സ് ചവറ്റുകൂനയിലേക്ക് വലിച്ചെറിയുന്നതു കണ്ട് ചോദ്യംചെയ്യുകയായിരുന്നുവെന്ന് പൊലീസ്

Update: 2022-03-13 13:27 GMT

പഴ്സ് മോഷ്ടിച്ചെന്ന് ആരോപിച്ച് ബംഗാളി നടി രൂപ ദത്തയെ പൊലീസ് അറസ്റ്റ് ചെയ്തു. കൊൽക്കത്തയിലെ അന്താരാഷ്ട്ര പുസ്തകമേള വേദിയിലാണ് പോക്കറ്റടി നടന്നതെന്ന് പൊലീസ് പറഞ്ഞു. നിരവധി സീരിയലുകളിലും ടെലിവിഷന്‍ ഷോകളിലും അഭിനയിച്ചിട്ടുള്ള നടിയാണ് രൂപ.

പുസ്തകമേളയ്ക്കിടെ ഒരു സ്ത്രീ പഴ്സ് ചവറ്റുകൂനയിലേക്ക് വലിച്ചെറിയുന്നതു കണ്ട പൊലീസുകാര്‍ ചോദ്യംചെയ്യുകയായിരുന്നുവെന്ന് ബിധാന്‍ നഗര്‍ പൊലീസ് അറിയിച്ചു. ചോദ്യംചെയ്തപ്പോള്‍ നടിയാണെന്ന് മനസ്സിലായി.  പരസ്പരവിരുദ്ധമായ മറുപടിയാണ് ഇവര്‍ നല്‍കിയത്. ബാഗ് പരിശോധിച്ചപ്പോള്‍ നിരവധി പഴ്സുകളും 75000 രൂപയും കണ്ടെടുത്തെന്ന് പൊലീസ് പറഞ്ഞു.

Advertising
Advertising

തിരക്കുള്ള സ്ഥലങ്ങളില്‍ പോയി മോഷണം നടത്തുകയാണ് നടിയുടെ രീതിയെന്ന് പൊലീസ് പറഞ്ഞു. നടിയെ നാളെ കോടതിയിൽ ഹാജരാക്കും. കൂടുതൽ പേര്‍ക്ക് കുറ്റകൃത്യത്തില്‍ പങ്കുണ്ടോയെന്ന് അന്വേഷിക്കുന്നുണ്ടെന്നും പൊലീസ് പറഞ്ഞു.

നേരത്തെ ബോളിവുഡ് സംവിധായകൻ അനുരാഗ് കശ്യപിനെതിരെ തെറ്റായ ലൈംഗികാരോപണം ഉന്നയിച്ച് രൂപ ദത്ത വാർത്തകളിൽ ഇടംനേടിയിരുന്നു. അനുരാഗ് തനിക്ക് മോശം മെസേജുകൾ അയച്ചെന്നാരോപിച്ച് നടി ചാറ്റിന്‍റെ സ്‌ക്രീൻ ഷോട്ടുകൾ പുറത്തു വിട്ടിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിൽ അനുരാഗ് എന്ന് പേരുള്ള മറ്റൊരാൾ അയച്ച മെസേജുകളുടെ സ്ക്രീന്‍ ഷോട്ടാണെന്ന് കണ്ടെത്തി. 

Tags:    

Writer - സിതാര ശ്രീലയം

contributor

Editor - സിതാര ശ്രീലയം

contributor

By - Web Desk

contributor

Similar News