ആകെയൊരു മാസ്‌ക് മാത്രം; ബംഗളൂരുവിൽ നഗ്നനായി ചുമർ തുരന്ന് കള്ളൻ മോഷ്ടിച്ചത് വിലപിടിപ്പുള്ള സ്മാർട്ട്‌ഫോണുകൾ

ചുമർ തുരക്കുമ്പോൾ ചളിയും പൊടിയും ആകാതിരിക്കാനാണ് തന്റെ പുതിയ വസ്ത്രം അഴിച്ചുവെച്ചതെന്ന് കള്ളൻ

Update: 2025-05-17 06:16 GMT
Editor : rishad | By : Web Desk

ബംഗളൂരു: നഗ്നനായി ചുമര്‍ തുറന്ന് കള്ളൻ മൊബൈൽഫോൺ ഷോപ്പിൽ നിന്ന് മോഷ്ടിച്ചത് വിലപിടിപ്പുള്ളതടക്കം 80ഓളം സ്മാർട്ട്‌ഫോണുകൾ. മോഷ്ടാവിനെ പൊലീസ് പിന്നീട് പിടികൂടി.

കഴിഞ്ഞ തിങ്കളാഴ്ച ദക്ഷിണ ബംഗളൂരുവിലെ ബൊമ്മനഹള്ളിയിലാണ് സംഭവം. പിറ്റേന്ന് രാവിലെ ഉടമ, കട തുറക്കാനെത്തിയപ്പോഴാണ് മോഷണ വിവരം അറിഞ്ഞത്. പിന്നാലെ പൊലീസിനെ അറിയിക്കുകയായിരുന്നു. സിസിടിവി ദൃശ്യങ്ങളില്‍ നിന്നാണ് മോഷണ രീതി മനസിലായതും മോഷ്ടാവിനെ പിടികൂടിയതും.

ഗാർഡൻ ടില്ലറുപയോഗിച്ചാണ് മോഷ്ടാവ് ചുമർ തുരന്നത്. പുതിയ വസ്ത്രമായതിനാല്‍ പൊടിയും ചളിയുമാകുമെന്ന് കണ്ടാണ് നഗ്നായി പണിയൊപിപ്പിച്ചത്. ആകെയുള്ളത് മുഖത്തൊരു മാസ്ക് മാത്രം. 20 മിനുറ്റിനുള്ളിൽ ഷോപ്പിൽ നിന്ന് ഫോണുകളെല്ലാം എടുത്ത് ഒരു തുണിയിൽ പൊതിഞ്ഞ് ദ്വാരത്തിലൂടെ പുറത്തേക്കിട്ടു. ശേഷം വസ്ത്രം ധരിച്ച് സ്ഥലത്ത് നിന്ന് കടന്നുകളയുകയും ചെയ്തു. 

സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചതിൽ നിന്നാണ് കള്ളനെ ഒരു ദിവസം കൊണ്ട് പിടികൂടിയത്. ഇതെ ഷോപ്പിലേക്ക് രണ്ട് ദിവസം മുമ്പ് സ്മാർട്ട്‌ഫോൺ വാങ്ങാനായി സുഹൃത്തിനൊപ്പം മോഷ്ടാവ് എത്തിയിരുന്നുവെന്നും എന്നാൽ പണം ഇല്ലാത്തതിനാൽ വാങ്ങിയിരുന്നില്ലെന്നും പൊലീസ് പറഞ്ഞു. 

Tags:    

Writer - rishad

contributor

Editor - rishad

contributor

By - Web Desk

contributor

Similar News