രാത്രി ബൈക്കിൽ ലിഫ്റ്റ് നൽകി; ബെംഗളൂരുവിൽ കോളജ് വിദ്യാർഥിനിയെ ബലാത്സംഗം ചെയ്തതായി പരാതി

സുഹൃത്തുക്കളെ കണ്ട് മടങ്ങുന്ന വഴിയാണ് അതിക്രമം നടന്നതെന്നാണ് പരാതി

Update: 2024-08-19 04:54 GMT
Editor : ലിസി. പി | By : Web Desk

ബെംഗളൂരു: ബെംഗളൂരുവിൽ കോളജ് വിദ്യാർഥിനിയെ അജ്ഞാതനായ ബൈക്ക് യാത്രികൻ പീഡിപ്പിച്ചതായി പരാതി. ഞായറാഴ്ച രാത്രിയാണ് സംഭവം. കോറമംഗലയിലെ സുഹൃത്തുക്കളെ കണ്ട് ഹെബ്ബഗോഡിയിലെ വീട്ടിലേക്ക് മടങ്ങുന്ന വഴിയാണ് പെൺകുട്ടി ബൈക്കിന് കൈകാണിച്ച് ലിഫ്റ്റ് ചോദിച്ചത്. ഈ ബൈക്ക് യാത്രികൻ തന്നെ പീഡിപ്പിക്കുകയായിരുന്നുവെന്നാണ് പെൺകുട്ടിയുടെ പരാതി.

ബെംഗളൂരുവിലെ സിറ്റി കോളേജിലെ അവസാന വർഷ ഡിഗ്രി വിദ്യാർഥിനിയാണ് പരാതിക്കാരി. പെൺകുട്ടിയുടെ പരാതിയിൽ കേസ് രജിസ്റ്റർ ചെയ്യുകയും അന്വേഷണം ആരംഭിക്കുകയും ചെയ്തതായി അഡീഷണൽ പൊലീസ് കമ്മീഷണർ രമൺ ഗുപ്ത പറഞ്ഞു. സംഭവത്തിൽ ഒരു പ്രതി മാത്രമേയുള്ളൂവെന്നും അദ്ദേഹം പറഞ്ഞു.

പെൺകുട്ടി കോറമംഗലയിൽ സുഹൃത്തുക്കളെ കാണാൻ പോയതായി പ്രഥമദൃഷ്ട്യാ വ്യക്തമാണെന്ന് രമൺ ഗുപ്ത മാധ്യമപ്രവർത്തകരോട് പറഞ്ഞു. സംഭവ സ്ഥലം സന്ദർശിച്ചിട്ടുണ്ടെന്നും യുവതിയുടെയും ബന്ധുക്കളുടെയും മൊഴിയെടുത്തിട്ടുണ്ടെന്നും പൊലീസ് അറിയിച്ചു. ഇവർ നൽകിയ വിവരങ്ങളുടെ അടിസ്ഥാനത്തിൽ പ്രതിക്കായി തിരച്ചിൽ ആരംഭിച്ചു കഴിഞ്ഞെന്നും ഉദ്യോഗസ്ഥർ അറിയിച്ചു.

Tags:    

Writer - ലിസി. പി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേർണലിസ്റ്റാണ്. 2021 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 ല്‍ മാധ്യമപ്രവര്‍ത്തനം ആരംഭിച്ചു. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിൽ നിന്ന് മലയാളത്തിൽ ബിരുദാനന്തര ബിരുദവും കാലിക്കറ്റ് പ്രസ് ക്ലബിൽ നിന്ന് കമ്മ്യൂണിക്കേഷൻ ആന്റ് ജേർണലിസത്തിൽ ഡിപ്ലോമയും നേടി.മാതൃഭൂമി,മാധ്യമം എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്.

Editor - ലിസി. പി

By - Web Desk

contributor

Similar News