മണിപ്പൂരിൽ ആവേശോജ്ജ്വല സ്വീകരണം; ഭാരത് ജോഡോ ന്യായ് യാത്ര ഇന്ന് നാഗാലാൻഡിൽ

രാവിലെ എട്ടുമണിക്ക് കൊഹിമയിലെ വിശ്വേമയിൽ പുനരാരംഭിക്കുന്ന യാത്ര 257 കി.മീറ്റർ സഞ്ചാരിച്ച് അഞ്ചു ജില്ലകളിലൂടെ കടന്നുപോകും

Update: 2024-01-16 01:59 GMT
Editor : Shaheer | By : Web Desk
Advertising

കൊഹിമ: രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ ന്യായ് യാത്ര ഇന്ന് നാഗാലാൻഡിൽ. കോഹികയിൽ നിന്ന് രാവിലെ എട്ടുമണിക്ക് യാത്ര പുനരാരംഭിക്കും. മണിപ്പൂരിലെ യാത്ര പൂർത്തിയാക്കി ഇന്നലെ രാത്രിയാണ് യാത്ര കൊഹിമയിലെത്തിയത്.

മണിപ്പൂരിൽ ആവേശോജ്ജ്വല സ്വീകരണങ്ങൾ ഏറ്റുവാങ്ങിയാണ് യാത്ര നാഗാലാൻഡിലേക്ക് കടന്നത്. രാവിലെ എട്ടുമണിക്ക് കൊഹിമയിലെ വിശ്വേമയിൽ പുനരാരംഭിക്കുന്ന യാത്ര 257 കി.മീറ്റർ സഞ്ചാരിച്ച് അഞ്ചു ജില്ലകളിലൂടെ കടന്നുപോകും. ഒന്‍പതു മണിക്ക് കൊഹിമ യുദ്ധസ്മാരകത്തിൽ ആദരമർപ്പിക്കും. 9:30ന് കൊഹിമയികേ ഫുൽബാരിയിലെ ജനങ്ങളോട് സംസാരിക്കും. നാളെ വൈകുന്നേരമാകും അസമിലേക്ക് കടക്കുക.

നാഗാലാൻഡിലെ വിവിധ ഇടങ്ങളിൽ യാത്രക്ക് സ്വീകരണം ഒരുക്കും. വിവിധ മേഖലകളിലെ ആളുകളുമായി രാഹുൽ ഗാന്ധി ബസിൽ കൂടിക്കാഴ്ച നടത്തും. ഉച്ചക്ക് ഒരുമണിക്ക് രാഹുൽഗാന്ധി മാധ്യമങ്ങളെ കാണും. യാത്രയുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ രാഹുൽഗാന്ധി പങ്കുവെക്കും. തൊഴിലില്ലായ്മ, ദളിലിത്, ആദിവാസി, പിന്നാക്ക വിഭാഗങ്ങൾ നേരിടുന്ന പ്രശ്നങ്ങൾ, വിലക്കയറ്റം എന്നീ വിഷയങ്ങൾ യാത്രയിൽ ഉന്നയിക്കും.

സംഘടനാ ജനറൽ സെക്രട്ടറി കെ.സി വേണുഗോപാൽ, ജയറാം രമേശ്‌ എന്നിവർ രാഹുലിനെ അനുഗമിക്കുന്നുണ്ട്.

Summary: Bharat Jodo Nyay Yatra led by Rahul Gandhi to enter Nagaland today

Tags:    

Writer - Shaheer

contributor

Editor - Shaheer

contributor

By - Web Desk

contributor

Similar News