ഭോപ്പാല്‍ - ഡല്‍ഹി വന്ദേഭാരത് ട്രെയിനില്‍ തീപിടിത്തം; യാത്രക്കാരെ ഒഴിപ്പിച്ചു

അഗ്നിശമന സേന ഉടന്‍ സ്ഥലത്തെത്തി തീ അണച്ചെന്ന് റെയില്‍വെ അറിയിച്ചു

Update: 2023-07-17 03:33 GMT

ഡല്‍ഹി: വന്ദേഭാരത് ട്രെയിനിന്റെ കോച്ചിന് തീപിടിച്ചു. ഭോപ്പാലിൽ നിന്ന് ഡൽഹിയിലേക്ക് പോവുകയായിരുന്ന വന്ദേഭാരത് എക്സ്പ്രസിന്‍റെ കോച്ചിനാണ് ഇന്ന് പുലര്‍ച്ചെ തീപിടിച്ചത്. ഉടനെ തീ അണച്ചതിനാല്‍ മറ്റ് അപകടങ്ങളൊന്നുമില്ല.

ട്രെയിന്‍ കുർവായ് കെതോറ സ്റ്റേഷനിലെത്തിയപ്പോഴാണ് സംഭവം. വന്ദേഭാരത് ട്രെയിനിന്‍റെ ഒരു കോച്ചിലെ ബാറ്ററി ബോക്സിലാണ് തീപിടിത്തമുണ്ടായത്. യാത്രക്കാരെയെല്ലാം സുരക്ഷിതമായി പുറത്തെത്തിച്ചു. ഉടൻ തന്നെ അഗ്നിശമന സേനാ ഉദ്യോഗസ്ഥരുടെ സംഘം സ്ഥലത്തെത്തുകയും ചെയ്തു. ഉടന്‍ തന്നെ തീ അണച്ചെന്ന് റെയില്‍വെ പ്രസ്താവനയില്‍ അറിയിച്ചു.

Advertising
Advertising

മധ്യപ്രദേശിലെ റാണി കമലപതി റെയിൽവെ സ്റ്റേഷനില്‍ നിന്നും ഡൽഹിയിലെ ഹസ്രത്ത് നിസാമുദ്ദീൻ റെയിൽവേ സ്റ്റേഷനിലേക്കാണ് ഈ വന്ദേഭാരത് എക്സ്പ്രസ് ട്രെയിൻ സർവീസ് നടത്തുന്നത്. 7 മണിക്കൂറും 30 മിനിറ്റും കൊണ്ട് 701 കിലോമീറ്റർ ദൂരമാണ് ട്രെയിന്‍ സഞ്ചരിക്കുന്നത്.

Summary- A coach on the Vande Bharat train going from Bhopal to Delhi caught fire on Monday morning. 

Tags:    

Writer - സിതാര ശ്രീലയം

contributor

Editor - സിതാര ശ്രീലയം

contributor

By - Web Desk

contributor

Similar News