ഇഷ്ടപ്പെട്ട ഭക്ഷണം പാകം ചെയ്തില്ല; മുത്തശ്ശിയെ ക്രൂരമായി മർദിച്ച് യുവാവും ഭാര്യയും- വീഡിയോ വൈറൽ

ഒളിവിൽ പോകാൻ ശ്രമിച്ച ദമ്പതികളെ പൊലീസ് അറസ്റ്റ് ചെയ്തു

Update: 2024-03-28 05:31 GMT
Editor : ലിസി. പി | By : Web Desk

ഭോപ്പാൽ: മധ്യപ്രദേശിലെ ഭോപ്പാലിൽ മുത്തശ്ശിയെ ക്രൂരമായി മർദിച്ച യുവാവും ഭാര്യയും അറസ്റ്റിലായി. യുവാവിന്റെ പിതാവിന്റെ അമ്മയെയാണ് ക്രൂരമായി മർദിച്ചത്. ഇതിന്റെ വീഡിയോ സോഷ്യൽമീഡിയയിൽ പ്രചരിച്ചിരുന്നു. ഇതോടെ ഒളിവിൽ പോകാൻ ശ്രമിച്ച ദമ്പതികളെ  പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു.

ഭോപ്പാലിലെ ജഹാംഗിരാബാദ് പ്രദേശത്താണ് സംഭവം നടന്നത്. ദമ്പതികളുടെ ഇഷ്ടത്തിനനുസരിച്ച് ഭക്ഷണം പാകം ചെയ്യാത്തതിനാണ് വയോധികയെ ക്രൂരമായി മർദിച്ചതെന്ന് പൊലീസ് പറയുന്നു. യുവാവും ഭാര്യയും വയോധികയെ മർദിക്കുന്നത് പതിവാണെന്ന് അയൽവാസികൾ പറയുന്നു. കഴിഞ്ഞദിവസവും ഇവർ മുത്തശ്ശിയെ ക്രൂരമായി മർദിച്ചു. ഇത് അയൽവാസി വീടിന്റെ ജനാലയിൽ നിന്ന് രഹസ്യമായി ചിത്രീകരിക്കുകയായിരുന്നു. തുടർന്ന് വീഡിയോ സോഷ്യൽമീഡിയയിൽ പങ്കുവെക്കുകയും ചെയ്തു.

Advertising
Advertising

തറയിലിരിക്കുന്ന വയോധികയെ ചെറുമകനും ഭാര്യയും കൂടി ക്രൂരമായി മർദിക്കുന്നത് വീഡിയോയിൽ കാണാം. ചെറുമകന്റെ ഭാര്യ അവരുടെ കൈ വളച്ചൊടിക്കുകയും നിലവിളിക്കാൻ ശ്രമിക്കുമ്പോൾ ചെറുമകൻ അവരുടെ വായ പൊത്തിപ്പിടിക്കുകയും ചെയ്യുന്നതും വീഡിയോയിലുണ്ട്. യുവതി പിന്നീട് വയോധികയെ വടി കൊണ്ട് ആവർത്തിച്ച് അടിക്കുന്നു.  ഏറെ നേരത്തെ മർദനത്തിന് ശേഷം മുത്തശ്ശി എഴുന്നേൽക്കാൻ ശ്രമിക്കുമ്പോൾ അവരെ തള്ളിയിടുന്നതും വീഡിയോയിൽ കാണാം. വീഡിയോ വ്യാപകമായി പ്രചരിച്ചതിനെ തുടർന്ന് ജഹാംഗീരാബാദ് പൊലീസ് കേസെടുത്തു. എന്നാൽ പിടിക്കപ്പെടുമെന്ന് ഉറപ്പായപ്പോൾ യുവാവും ഭാര്യയും നഗരം വിടാൻ ശ്രമിക്കുകയും ചെയ്തു.എന്നാൽ ഇതിനിടയിൽ പൊലീസ് ഇരുവരെയും പിടികൂടി അറസ്റ്റ് ചെയ്യുകയായിരുന്നു.

Tags:    

Writer - ലിസി. പി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേർണലിസ്റ്റാണ്. 2021 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 ല്‍ മാധ്യമപ്രവര്‍ത്തനം ആരംഭിച്ചു. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിൽ നിന്ന് മലയാളത്തിൽ ബിരുദാനന്തര ബിരുദവും കാലിക്കറ്റ് പ്രസ് ക്ലബിൽ നിന്ന് കമ്മ്യൂണിക്കേഷൻ ആന്റ് ജേർണലിസത്തിൽ ഡിപ്ലോമയും നേടി.മാതൃഭൂമി,മാധ്യമം എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്.

Editor - ലിസി. പി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേർണലിസ്റ്റാണ്. 2021 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 ല്‍ മാധ്യമപ്രവര്‍ത്തനം ആരംഭിച്ചു. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിൽ നിന്ന് മലയാളത്തിൽ ബിരുദാനന്തര ബിരുദവും കാലിക്കറ്റ് പ്രസ് ക്ലബിൽ നിന്ന് കമ്മ്യൂണിക്കേഷൻ ആന്റ് ജേർണലിസത്തിൽ ഡിപ്ലോമയും നേടി.മാതൃഭൂമി,മാധ്യമം എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്.

By - Web Desk

contributor

Similar News