ബിഹാർ തെരഞ്ഞെടുപ്പ്; സ്ഥാനാർഥി നിർണയ ചർച്ചകൾ വേഗത്തിലാക്കി മുന്നണികൾ
സീറ്റ് വിഭജനകാര്യത്തിൽ പാർട്ടികൾക്കിടയിൽ ധാരണ ആയിട്ടില്ല എങ്കിലും സ്ഥാനാർത്ഥി നിർണയ ചർച്ചകൾ അവസാന ഘട്ടത്തിലേക്ക് കടക്കുകയാണ്
Photo| Special Arrangement
പട്ന: തെരഞ്ഞെടുപ്പ് അടുത്തിരിക്കെ ബിഹാറിൽ സ്ഥാനാർഥി നിർണയ ചർച്ചകൾ വേഗത്തിലാക്കി മുന്നണികൾ. ചർച്ചകൾ പൂർത്തിയായ സീറ്റുകളിലെ സ്ഥാനാർഥി പ്രഖ്യാപനം ഉടൻ ഉണ്ടാകും. ഇരുമുന്നണികൾക്കും ഏറെ നിർണായകമാണ് ബിഹാർ തെരഞ്ഞെടുപ്പ്. തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചതിന് പിന്നാലെ സ്ഥാനാർഥി പ്രഖ്യാപനത്തിനുള്ള അന്തിമ ചർച്ചകളിലാണ് എൻഡിഎയും മഹാസഖ്യവും.
മഹാസഖ്യം അധികാരത്തിൽ ഏറുമെന്ന ആത്മവിശ്വാസത്തിലാണ് കോൺഗ്രസ്. മഹാസഖ്യം ആത്മവിശ്വാസത്തിലാണെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ. സി വേണുഗോപാലും പറഞ്ഞു. അതേസമയം സീറ്റ് വിഭജനത്തിലെ കല്ലുകടി പ്രതിസന്ധി സൃഷ്ടിക്കുകയാണ് എൻഡിഎയിൽ.
എസ്‌ഐആര്‍ വോട്ടര്‍ പട്ടിക ക്രമക്കേട്, വോട്ട് മോഷണം എന്നിവയില്‍ പ്രതിപക്ഷം ഉന്നയിച്ച ആരോപണങ്ങള്‍ക്ക് തെരഞ്ഞെടുപ്പ് വിജയത്തിലൂടെ മറുപടി പറയാനാണ് എൻഡിഎ നീക്കം. നേരിയ വ്യത്യാസത്തിന് കഴിഞ്ഞതവണ നഷ്ടപ്പെട്ട ഭരണം തിരിച്ചുപിടിക്കുകയാണ് മഹാഗഡ്ബന്ധന്റെ ലക്ഷ്യം.
സീറ്റ് വിഭജനകാര്യത്തിൽ പാർട്ടികൾക്കിടയിൽ ധാരണ ആയിട്ടില്ല എങ്കിലും സ്ഥാനാർത്ഥി നിർണയ ചർച്ചകൾ അവസാന ഘട്ടത്തിലേക്ക് കടക്കുകയാണ്. ഗുജറാത്തിലുൾപ്പെടെ പരീക്ഷിച്ചു വിജയിച്ച നീക്കം, ബിജെപി ബിഹാറിൽ നടത്തുന്നുണ്ട്. ഭരണവിരുദ്ധ വികാരം മറികടക്കാൻ ഓരോ മണ്ഡലത്തിലെയും സാഹചര്യം വിലയിരുത്തിയായിരിക്കും സ്ഥാനാർഥിനിർണയം. സിറ്റിംഗ് എംഎല്‍എമാര്‍ക്ക് സീറ്റ് നല്‍കേണ്ടെന്ന് തീരുമാനിച്ചതോടെയാണ് തമ്മിലടിയും ചേരിപ്പോരും രൂക്ഷമായത്. സീറ്റ് നിഷേധിച്ചാല്‍ വിമതസ്ഥാനാര്‍ത്ഥികള്‍ ആകാനോ മറ്റ് പാര്‍ട്ടികളില്‍ ചേരാനോ അതൃപ്തരില്‍ ചിലർ ആലോചനകൾ നടത്തുന്നുണ്ട്.