ബിഹാർ തെരഞ്ഞെടുപ്പ്: രണ്ടാം ഘട്ട സ്ഥാനാർത്ഥി പട്ടിക പുറത്തുവിട്ട് ബിജെപി

71 മണ്ഡലങ്ങളിലേക്കുള്ള സ്ഥാനാർത്ഥി പട്ടികയാണ് ആദ്യ ഘട്ടത്തിൽ പുറത്തിറക്കിയിരുന്നത്

Update: 2025-10-15 12:25 GMT

ന്യുഡൽഹി: ബിഹാർ നിയമസഭ തെരഞ്ഞെടുപ്പിനുള്ള രണ്ടാം ഘട്ട സ്ഥാനാർത്ഥി പട്ടിക പുറത്തുവിട്ട് ബിജെപി. 12 സ്ഥാനാർത്ഥികൾ ഉൾപ്പെടുന്നതാണ് രണ്ടാമത്തെ പട്ടിക. ഇതോടെ 83 സ്ഥാനാർത്ഥികളെയാണ് ബിജെപി പ്രഖ്യാപിച്ചത്. ഭോജ്പുരി ഗായിക മൈഥിലി താക്കൂര്‍ അലിനഗറിൽ മത്സരിക്കും. പട്ടികയിൽ ബക്സർ നിയോജകമണ്ഡലത്തിൽ നിന്ന് മത്സരിക്കുന്ന ആനന്ദ് മിശ്ര ഐപിഎസും ഉൾപ്പെടുന്നു.

71 മണ്ഡലങ്ങളിലേക്കുള്ള സ്ഥാനാർത്ഥി പട്ടികയാണ് ആദ്യ ഘട്ടത്തിൽ പുറത്തിറക്കിയിരുന്നത്. ഉപമുഖ്യമന്ത്രിമാരായ സാമ്രാട്ട് ചൗധരി , വിജയ്കുമാർ സിൻഹ എന്നിവർ ആദ്യ ഘട്ട പട്ടികയിൽ ഇടം പിടിച്ചിരുന്നു. ആദ്യ ഘട്ട പട്ടികയിൽ ഒമ്പത് വനിതകളാണ് ഇടം പിടിച്ചിരുന്നു. ബീഹാർ നിയമസഭാ സ്പീക്കർ നന്ദ് കിഷോർ യാദവിന്റെ പേര് രണ്ടാം ഘട്ട പട്ടികയിലും ഇടംപിടിച്ചിട്ടില്ല.

മഹാസഖ്യത്തിലും സീറ്റ് പങ്കിടൽ സംബന്ധിച്ച് ആശയക്കുഴപ്പം നിലനിൽക്കുന്നുണ്ട്. ഇടതുപാർട്ടികൾ കൂടുതൽ സീറ്റ് ആവശ്യപ്പെട്ടതാണ് മഹാസഖ്യത്തിന് മുമ്പിലുള്ള പ്രതിസന്ധി. 135 സീറ്റുകളിൽ ആർജെഡി, 61 സീറ്റുകളിൽ കോൺഗ്രസും 29 മുതൽ 31 സീറ്റുകളിൽ ഇടതുപാർട്ടികളും 16 സീറ്റിൽ വിഐപിയും മത്സരിക്കും എന്നാണ് ധാരണ ഉണ്ടായിരുന്നത്. എന്നാൽ, കൂടുതൽ സീറ്റുകൾ വേണമെന്ന ഇടതുപാർട്ടികളുടെ നിലപാടാണ് മഹാസഖ്യത്തിൽ പ്രതിസന്ധി സൃഷ്ടിച്ചിരിക്കുന്നത്.

Tags:    

Writer - ലാൽകുമാർ

contributor

Editor - ലാൽകുമാർ

contributor

By - Web Desk

contributor

Similar News