ബി.ജെ.പി അധ്യക്ഷന്‍ ജെ.പി നദ്ദയുടെ ട്വിറ്റര്‍ അക്കൗണ്ട് ഹാക്ക് ചെയ്തു; യുക്രൈനും റഷ്യയ്ക്കും സംഭാവന തേടി ട്വീറ്റ്

ട്വിറ്ററിനോട് വിഷയത്തിൽ വിശദീകരണം തേടിയിട്ടുണ്ടെന്നും ബി.ജെ.പി വൃത്തങ്ങൾ അറിയിച്ചു

Update: 2022-02-27 06:05 GMT
Advertising

ബി.ജെ.പി ദേശീയ അധ്യക്ഷൻ ജെ.പി നദ്ദയുടെ ട്വിറ്റർ അക്കൗണ്ട് ഹാക്ക് ചെയ്തു. യുക്രൈനും റഷ്യയ്ക്കും സംഭാവന തേടിക്കൊണ്ടുള്ള  ട്വീറ്റുകള്‍ പ്രത്യക്ഷപ്പെട്ടതോടെയാണ് അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടതായി കണ്ടെത്തിയത്. 

യുക്രൈനിലെ ജനങ്ങള്‍ക്കൊപ്പം നില്‍ക്കാന്‍ ആവശ്യപ്പെട്ടു കൊണ്ടുള്ള ഒരു ട്വീറ്റ് നദ്ദയുടെ അക്കൗണ്ടില്‍ പ്രത്യക്ഷപ്പെട്ടിരുന്നു. അല്‍പ്പ സമയത്തിനകം തന്നെ റഷ്യയിലെ ജനങ്ങൾക്കൊപ്പം നിൽക്കാൻ ആഹ്വാനം ചെയ്തു കൊണ്ടുള്ള ട്വീറ്റും ഇതേ അക്കൗണ്ടില്‍ പ്രത്യക്ഷപ്പെട്ടു. 

യുദ്ധഭൂമിയിലെ ജനങ്ങൾക്കൊപ്പം നിൽക്കൂ എന്നാവശ്യപ്പെട്ടതിന് ശേഷം  ക്രിപ്റ്റോ കറന്‍സി, ബിറ്റ്കോയിന്‍ തുടങ്ങിയവ വഴി സംഭാവന നല്‍കാനുമാണ് ട്വീറ്റ് ആഹ്വാനം ചെയ്തത്. ട്വീറ്റ് പ്രത്യക്ഷപ്പെട്ട് നിമിഷങ്ങള്‍ക്കം അവ അപ്രത്യക്ഷമായി. അല്‍പസമയത്തിനകം തന്നെ അക്കൗണ്ട് പുനസ്ഥാപിച്ചു.


 



 

നദ്ദയുടെ അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടുവെന്നും  ട്വിറ്ററിനോട് വിഷയത്തിൽ വിശദീകരണം തേടിയിട്ടുണ്ടെന്നും ബി.ജെ.പി വൃത്തങ്ങൾ അറിയിച്ചു. രണ്ടുവർഷം മുമ്പ് ഇതിന് സമാനമായി പ്രധാനമന്ത്രിയുടെ ട്വിറ്റർ അക്കൗണ്ടും ഹാക്ക് ചെയ്യപ്പെട്ടിരുന്നു

Tags:    

Writer - ഹാരിസ് നെന്മാറ

contributor

Editor - ഹാരിസ് നെന്മാറ

contributor

By - Web Desk

contributor

Similar News