ഇരട്ട വോട്ട് ചെയ്ത് ബിജെപി നേതാവ്; ഡൽഹിയിലും ബിഹാറിലും വോട്ട് ചെയ്തെന്ന് പരാതി

സമൂഹമാധ്യമങ്ങളിലൂടെ ചിത്രം പങ്കുവെച്ചപ്പോഴാണ് ഇക്കാര്യം വ്യക്തമായത്

Update: 2025-11-06 13:50 GMT

ന്യൂഡൽഹി‌: ഡൽഹി-ബിഹാർ നിയമസഭാ തെരഞ്ഞെടുപ്പുകളിൽ വോട്ട് ചെയ്ത് ബിജെപി നേതാവ്. ബിജെപി മുൻ രാജ്യസഭാ എംപി രാകേഷ് സിൻഹയാണ് രണ്ട് ഇടത്തും വോട്ട് ചെയ്തത്. സമൂഹമാധ്യമങ്ങളിലൂടെ ചിത്രം പങ്കുവെച്ചപ്പോഴാണ് ഇക്കാര്യം വ്യക്തമായത്. ബിജെപി പ്രവർത്തകൻ നാഗേന്ദ്ര കുമാറും ഡൽഹിയിലും ബീഹാറിലും വോട്ട് ചെയ്തു. ഡൽഹി നിയമസഭ തിരഞ്ഞെടുപ്പിൽ രാകേഷ് സിൻഹ വോട്ട് ചെയ്തത് ദ്വാരക മണ്ഡലത്തിലാണ്.

ബിഹാറിൽ ബെഗുസാരായി മണ്ഡലത്തിലും വോട്ട് ചെയ്തു. ഡൽഹി ബിജെപി പൂർവാഞ്ചൽ മോർച്ച അധ്യക്ഷനും ബീഹാറിലും ഡൽഹിയിലും വോട്ട് ചെയ്തു. സന്തോഷ്‌ ഓജയാണ് രണ്ട് തിരഞ്ഞെടുപ്പിലും വോട്ട് ചെയ്തത്.

Tags:    

Writer - ലാൽകുമാർ

contributor

Editor - ലാൽകുമാർ

contributor

By - Web Desk

contributor

Similar News