അമ്മയുടെയും മകന്‍റെയും മൃതദേഹം ബെഡ് ബോക്സിനുള്ളില്‍; മൂത്ത മകനെ കാണാനില്ല

45 കാരിയായ നീലിമ ഗണേഷ് കപ്‌സെ, ഇവരുടെ മകന്‍ ആയുഷ് കപ്‌സെ(22) എന്നിവരാണ് കൊല്ലപ്പെട്ടത്

Update: 2023-09-03 03:50 GMT

കൊലപാതകം നടന്ന വീട്

അമരാവതി: മഹാരാഷ്ട്രയിലെ അമരാവതി നഗരത്തിൽ വീട്ടിലെ ബെഡ് ബോക്സിനുള്ളില്‍ അമ്മയുടെയും മകന്‍റെയും മൃതദേഹം കണ്ടെത്തി. 45 കാരിയായ നീലിമ ഗണേഷ് കപ്‌സെ, ഇവരുടെ മകന്‍ ആയുഷ് കപ്‌സെ(22) എന്നിവരാണ് കൊല്ലപ്പെട്ടത്. വെള്ളിയാഴ്ചയാണ് പൊലീസ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്.

രണ്ട് ദിവസമായി വീട്ടിൽ നിന്ന് ദുർഗന്ധം വമിക്കുന്നതായി അയൽവാസികൾ പരാതിപ്പെട്ടതിനെ തുടര്‍ന്ന് ബന്ധുക്കളെ വിവരമറിയിക്കുകയായിരുന്നു. നാഗ്പൂരിൽ നിന്ന് എത്തിയ വീട്ടുകാർ വീട് പൂട്ടിക്കിടക്കുന്നതായി കണ്ടതിനെ തുടർന്ന് ഉടൻ തന്നെ പൊലീസിൽ അറിയിച്ചു. തുടർന്ന് പൊലീസ് നടത്തിയ അന്വേഷണത്തിൽ മുൻവശത്തെ വാതിൽ അകത്തുനിന്നും പൂട്ടിയ നിലയിലും പിൻവാതിൽ അടച്ച് പൂട്ടിയ നിലയിലാണെന്നും കണ്ടെത്തി.വാതില്‍ തകര്‍ത്താണ് പൊലീസ് അകത്തുകയറിയത്.

കട്ടിലിൽ നിന്ന് രക്തം ഒഴുകുന്നതും ദുർഗന്ധം വമിക്കുന്നതും ശ്രദ്ധയില്‍ പെട്ടതിനെ തുടര്‍ന്ന് പരിശോധിച്ചപ്പോഴാണ് ബെഡ് ബോക്സിനുള്ളില്‍ നിന്നും മൃതദേഹങ്ങള്‍ കണ്ടെത്തിയത്. സംഭവത്തിന് ശേഷം യുവതിയുടെ മൂത്തമകനെ കാണാതായതായി അയൽവാസികൾ പറയുന്നു. ഇയാളുടെ മൊബൈൽ ഫോണും സ്വിച്ച് ഓഫ് ചെയ്ത നിലയിലാണ്.മൃതദേഹങ്ങൾ പോസ്റ്റ്‌മോർട്ടത്തിന് അയച്ചിട്ടുണ്ട്. പൊലീസ് കൊലപാതകത്തിന് കേസെടുത്തു. 

Tags:    

Writer - ജെയ്സി തോമസ്

Chief web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റ്. 2013 മുതൽ മീഡിയവണിൽ. 2008 മുതൽ മാധ്യമപ്രവർത്തന രംഗത്ത്. ജേർണലിസത്തിൽ ബിരുദാനന്തര ബിരുദം. കേരളകൗമുദി, മാതൃഭൂമി, മനോരമ എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ പ്രമുഖരുമായുള്ള അഭിമുഖങ്ങൾ, നിരവധി ഫീച്ചറുകൾ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Editor - ജെയ്സി തോമസ്

By - Web Desk

contributor

Similar News