Writer - നൈന മുഹമ്മദ്
വെബ് ജേണലിസ്റ്റ്, മീഡിയവൺ
ന്യൂഡല്‍ഹി: തായ്‍ലന്റിലെ ഫുക്കറ്റിൽ നിന്ന് ഡൽഹിയിലേക്ക് പുറപ്പെട്ട എയർ ഇന്ത്യ വിമാനത്തിന് ബോംബ് ഭീഷണി. ഇതേതുടർന്ന് എഐ 379 വിമാനം തായ്‌ലന്റിലെ ഫുക്കറ്റിൽ അടിയന്തരമായി തിരിച്ചിറക്കുകയായിരുന്നു. വിമാനത്തിലെ ശുചിമുറിയുടെ ചുമരിലാണ് ഭീഷണി സന്ദേശം കണ്ടത്. യാത്രക്കാരെ ഇറക്കിയ ശേഷം പരിശോധന നടത്തി. എന്നാൽ പ്രാഥമിക പരിശോധനയിൽ സംശയാസ്പദമായി ഒന്നും കണ്ടെത്താനായിട്ടില്ലെന്ന് റോയിട്ടേയ്സ് റിപ്പോർട്ട് ചെയ്തു. വ്യാജ ബോംബ് ഭീഷണിയെന്നാണ് നിഗമനം.