​ഗുജറാത്തിൽ കെജ്‌രിവാളിന് നേരെ കുപ്പിയേറ്

രണ്ട് ദിവസത്തെ സന്ദര്‍ശനത്തിനായാണ് കെജ്‌രിവാള്‍ ഗുജറാത്തിലെത്തിയത്.

Update: 2022-10-02 14:31 GMT

രാജ്‌കോട്ട്: ഡല്‍ഹി മുഖ്യമന്ത്രിയും ആം ആദ്മി പാർട്ടി ദേശീയ കണ്‍വീനറുമായ അരവിന്ദ് കെജ്‌രിവാളിന് നേരെ ഗുജറാത്തില്‍ കുപ്പിയേറ്. രാജ്‌കോട്ടിലെ നവരാത്രി ആഘോഷത്തിൽ പങ്കെടുക്കാനെത്തിയ കെജ്‌രിവാളിന് നേരെ ആള്‍ക്കൂട്ടത്തില്‍ നിന്ന് ഒരാള്‍ കുപ്പി എറിയുകയായിരുന്നു. എന്നാല്‍ ഉന്നം തെറ്റി കുപ്പി താഴെയാണ് വീണത്.

രണ്ട് ദിവസത്തെ സന്ദര്‍ശനത്തിനായാണ് കെജ്‌രിവാള്‍ ഗുജറാത്തിലെത്തിയത്. പ്ലാസ്റ്റിക് കുപ്പിയാണ് കെജ്‌രിവാളിന് നേരെ എറിഞ്ഞത്. എന്നാൽ തലയ്ക്ക് നേരെ വന്ന കുപ്പി ദേഹത്തു തട്ടാതെ പോവുകയായിരുന്നു. 

ആഘോഷത്തിൽ പങ്കെടുക്കാനായി ആൾക്കൂട്ടത്തിനിടയിലൂടെ സുരക്ഷാ ഉദ്യോ​ഗസ്ഥർക്കും നേതാക്കൾക്കുമൊപ്പം നടന്നുവരവെ കെജ്‌രിവാളിന് നേരെ കുപ്പി പാഞ്ഞുവരുന്നതിന്റെ വീഡിയോ പുറത്തുവന്നിട്ടുണ്ട്. എന്നാൽ ഇത് കാര്യമാക്കാതെ കെജ്‌രിവാൾ നടന്നുപോവുകയായിരുന്നു. അതേസമയം, സംഭവത്തിനു പിന്നിൽ ആരാണെന്ന് വ്യക്തമായിട്ടില്ല.

Advertising
Advertising

"കുറച്ച് അകലെ നിന്നുമാണ് കുപ്പി എറിയപ്പെട്ടത്. അത് കെജ്‌രിവാളിന്റെ തലയ്ക്ക് മുകളിലൂടെ കടന്നുപോയി. കുപ്പി അദ്ദേഹത്തിന് നേരെ എറിഞ്ഞതാണെന്ന് തോന്നുന്നു. എന്നാൽ അക്കാര്യത്തിൽ ഉറപ്പില്ല. അതിനാൽ പാെലീസിനെ സമീപിക്കുന്നില്ല"- എ.എ.പിയുടെ മീഡിയ കോർഡിനേറ്റർ സുകൻരാജ് പറഞ്ഞു.

വരാനിരിക്കുന്ന തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് ഗുജറാത്തില്‍ തെരക്കിട്ട പ്രചരണത്തിലാണ് ആം ആദ്മി പാർട്ടി ദേശീയ കണ്‍വീനർ. ഗുജറാത്തില്‍ ഇന്ന് തെരഞ്ഞെടുപ്പ് നടന്നാല്‍ പോലും എ.എ.പി സര്‍ക്കാര്‍ രൂപീകരിക്കുമെന്ന് ഇന്റലിജന്‍സ് ബ്യൂറോ റിപ്പോര്‍ട്ട് ഉള്ളതായി കഴിഞ്ഞദിവസം കെജ്‌രിവാള്‍ വാര്‍ത്താ സമ്മേളനത്തില്‍ അവകാശപ്പെട്ടിരുന്നു. 

Tags:    

Writer - ഷിയാസ് ബിന്‍ ഫരീദ്

Chief Web Journalist

മീഡിയവണ്‍ ഓണ്‍ലൈനില്‍ ചീഫ് വെബ് ജേണലിസ്റ്റാണ്. 2022 ആഗസ്റ്റ് മുതല്‍ മീഡിയവണില്‍. 2012 മുതല്‍ പത്ര- ഓണ്‍ലൈന്‍ മേഖലകളിലായി 13 വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന പരിചയം. സോഷ്യോളജിയില്‍ ബിരുദവും തിരുവനന്തപുരം പ്രസ് ക്ലബ്ബില്‍ നിന്ന് ജേണലിസത്തില്‍ ഡിപ്ലോമയും. കേരള, ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകള്‍ക്കൊപ്പം കായികം, ആരോഗ്യം, വിനോദം തുടങ്ങിയ വിഷയങ്ങളും കൈകാര്യം ചെയ്യുന്നു. നിരവധി എക്സ്ക്ലുസീവുകള്‍, അഭിമുഖങ്ങള്‍, ഫീച്ചറുകള്‍, ലേഖനങ്ങള്‍ പ്രസിദ്ധീകരിച്ചു.

Editor - ഷിയാസ് ബിന്‍ ഫരീദ്

By - Web Desk

contributor

Similar News