യു.പിയിൽ മുഹറം ഘോഷയാത്രയ്ക്കിടെ ഇലക്ട്രിക് വയറിൽ നിന്ന് ഷോക്കേറ്റ് 12കാരന് ദാരുണാന്ത്യം

സംസ്ഥാനത്ത് വിവിധയിടങ്ങളിലായി അഞ്ച് പേർക്ക് പരിക്കേറ്റു.

Update: 2024-07-17 15:18 GMT

ലഖ്നൗ: യു.പിയിൽ മുഹറം ഘോഷയാത്രയ്ക്കിടെ ഇലക്ട്രിക് വയറിൽ നിന്ന് ഷോക്കേറ്റ് 12കാരന് ദാരുണാന്ത്യം. സംസ്ഥാനത്ത് വിവിധയിടങ്ങളിലായി അഞ്ച് പേർക്ക് പരിക്കേറ്റു. ​അഷ്റഫ് എന്ന കുട്ടിയാണ് മരിച്ചത്.

ഗോണ്ട ജില്ലയിലെ തരാബ്​ഗഞ്ച് പ്രദേശത്ത് ബുധനാഴ്ച ഉച്ചയ്ക്ക് ഒരു മണിയോടെ നടന്ന തഅ്സിയ  ഘോഷയാത്രയ്ക്കിടെയായിരുന്നു സംഭവം. ഘോഷയാത്രയിൽ ഉപയോ​ഗിച്ച രൂപങ്ങളിലൊന്ന് ഹൈടെൻഷൻ കമ്പിയിൽ തട്ടിയതിനെ തുടർന്നാണ് കുട്ടിക്ക് ഷോക്കേറ്റത്.

അപകടത്തിൽ അഷ്റഫിനും കൂടെയുണ്ടായിരുന്ന റിയാസത്തിനും പൊള്ളലേറ്റു. ഇരുവരെയും ഉടൻ മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചെങ്കിലും അഷ്റഫ് മരണത്തിനു കീഴടങ്ങി. റിയാസത്തിന്റെ നില തൃപ്തികരമാണെന്ന് ഡോക്ടർമാർ പറഞ്ഞു.

ഇറ്റിയാതോക്ക് മേഖലയിലെ തെലിയൻപൂർവ ഗ്രാമത്തിൽ നടന്ന മറ്റൊരു സംഭവത്തിൽ ഒരു സ്ത്രീ ഉൾപ്പെടെ നാല് പേർക്കും സമാനരീതിയിൽ ഷോക്കേറ്റു. ബാബു, അക്രം, ​ഗയാ പ്രസാദ്, മുന്നി ദേവി എന്നിവർക്കാണ് ഷോക്കേറ്റത്. ഇവരെ അടുത്തുള്ള ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 

Tags:    

Writer - ഷിയാസ് ബിന്‍ ഫരീദ്

Chief Web Journalist

മീഡിയവണ്‍ ഓണ്‍ലൈനില്‍ ചീഫ് വെബ് ജേണലിസ്റ്റാണ്. 2022 ആഗസ്റ്റ് മുതല്‍ മീഡിയവണില്‍. 2012 മുതല്‍ പത്ര- ഓണ്‍ലൈന്‍ മേഖലകളിലായി 13 വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന പരിചയം. സോഷ്യോളജിയില്‍ ബിരുദവും തിരുവനന്തപുരം പ്രസ് ക്ലബ്ബില്‍ നിന്ന് ജേണലിസത്തില്‍ ഡിപ്ലോമയും. കേരള, ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകള്‍ക്കൊപ്പം കായികം, ആരോഗ്യം, വിനോദം തുടങ്ങിയ വിഷയങ്ങളും കൈകാര്യം ചെയ്യുന്നു. നിരവധി എക്സ്ക്ലുസീവുകള്‍, അഭിമുഖങ്ങള്‍, ഫീച്ചറുകള്‍, ലേഖനങ്ങള്‍ പ്രസിദ്ധീകരിച്ചു.

Editor - ഷിയാസ് ബിന്‍ ഫരീദ്

By - Web Desk

contributor

Similar News