പ്രകോപിതനായ ഒട്ടകം ഉടമയുടെ തല കടിച്ചെടുത്തു; തല്ലിക്കൊന്ന് നാട്ടുകാർ

ഒട്ടകത്തെ തല്ലുന്നതിന്റെ ദൃശ്യങ്ങളും സോഷ്യൽമീഡിയയിൽ പ്രചരിച്ചു

Update: 2023-02-09 07:09 GMT
Editor : ലിസി. പി | By : Web Desk

ബിക്കാനീർ: രാജസ്ഥാനിലെ ബിക്കാനീറിലെ പഞ്ചു ഗ്രാമത്തിൽ ഒട്ടകത്തിൽ ആക്രമണത്തിൽ ഉടമ കൊല്ലപ്പെട്ടു. സൊഹൻറാം നായക് എന്നയാളാണ് ഒട്ടകത്തിന്റെ ആക്രമണത്തിൽ ദാരുണമായി കൊല്ലപ്പെട്ടത്. സംഭവത്തിന് ശേഷം ഒട്ടകത്തെ നാട്ടുകാർ തല്ലിക്കൊല്ലുകയും ചെയ്തു. തിങ്കളാഴ്ചയാണ് സംഭവം നടന്നത്.

ഒട്ടകത്തെ കെട്ടിയിട്ട നിലയിലായിരുന്നു. അതുവഴി മറ്റൊരു ഒട്ടകം കടന്നുപോയപ്പോൾ കയർ പൊട്ടിച്ച് ഈ ഒട്ടകം പിന്നാലെ ഓടി. ഇതുകണ്ട സൊഹൻറാം നായക് ഒട്ടകത്തിന്റെ പിന്നാലെ ഓടുകയും അതിനെ പിടിച്ചുകെട്ടാൻ ശ്രമിക്കുകയും ചെയ്തു.ഇതിൽ അക്രമാസക്തനായ ഒട്ടകം ഉടമക്കെതിരെ തിരിഞ്ഞു. ഉടമയുടെ കഴുത്തിൽ കടിച്ചു പരിക്കേൽപ്പിക്കുകയായിരുന്നു.

സൊഹൻ റാമിന്റെ നിലവിളി കേട്ട് നാട്ടുകാരും ഓടിയെത്തി. ഏറെ നേരത്തെ പരിശ്രമത്തിനൊടുവിൽ നാട്ടുകാരിൽ ചിലർ ഒട്ടകത്തെ കെട്ടിയിട്ടു. ദേഷ്യം പൂണ്ട ചിലർ ഒട്ടകത്തെ അടിക്കാനും തുടങ്ങി. ക്രൂരമായി അടിയേറ്റ ഒട്ടകം മരിക്കുകയായിരുന്നു. ഒട്ടകത്തെ തല്ലുന്നതിന്റെ ദൃശ്യങ്ങളും സോഷ്യൽമീഡിയയിൽ പ്രചരിച്ചു. സംഭവത്തിൽ ഇതുവരെ പരാതി ലഭിച്ചില്ലെന്ന് പൊലീസ് പറഞ്ഞതായി ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്തു. പോസ്റ്റ്മോർട്ടത്തിന് ശേഷം സൊഹൻറാം നായകിന്റെ മൃതദേഹം വീട്ടുകാർക്ക് വിട്ടുകൊടുത്തു.

Tags:    

Writer - ലിസി. പി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേർണലിസ്റ്റാണ്. 2021 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 ല്‍ മാധ്യമപ്രവര്‍ത്തനം ആരംഭിച്ചു. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിൽ നിന്ന് മലയാളത്തിൽ ബിരുദാനന്തര ബിരുദവും കാലിക്കറ്റ് പ്രസ് ക്ലബിൽ നിന്ന് കമ്മ്യൂണിക്കേഷൻ ആന്റ് ജേർണലിസത്തിൽ ഡിപ്ലോമയും നേടി.മാതൃഭൂമി,മാധ്യമം എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്.

Editor - ലിസി. പി

By - Web Desk

contributor

Similar News