നിർബന്ധിത മതപരിവർത്തനം ആരോപിച്ച് വീണ്ടും മലയാളിക്കെതിരെ കേസ്

കട്ടപ്പന സ്വദേശിയായ തോമസ് ജോർജിനെതിരെ രാജസ്ഥാൻ പൊലീസാണ് കേസ് എടുത്തത്

Update: 2025-08-02 06:20 GMT
Editor : Jaisy Thomas | By : Web Desk

ജയ്‍പൂര്‍: രാജസ്ഥാനിൽ നിർബന്ധിത മതപരിവർത്തനം ആരോപിച്ച് വീണ്ടും മലയാളിക്കെതിരെ കേസ്. ഇടുക്കി കട്ടപ്പന സ്വദേശിയായ തോമസ് ജോർജിനെതിരെ രാജസ്ഥാൻ പൊലീസാണ് കേസ് എടുത്തത്.

മതസ്പർദ്ധ വളർത്തുക, മതവിശ്വാസത്തെ അപമാനിക്കുക, വിദ്വേഷ പ്രചരണം എന്നീ ജാമ്യമില്ലാ വകുപ്പുകൾ ചുമത്തി . 21 വർഷമായി രാജസ്ഥാനിലെ ദൗസയിൽ പാസ്റ്റർ ആയി സേവനം അനുഷ്ടിക്കുകയാണ് തോമസ് ജോർജ്.   പ്രാർഥനക്കിടെ പള്ളി പൊളിക്കാൻ ബജ്റംഗ്ദൾ - ആര്‍എസ്എസ് പ്രവർത്തകൾ ജെസിബിയുമായി എത്തിയെന്ന് പാസ്റ്റർ പറയുന്നു. രണ്ട് തവണ പ്രാർത്ഥനക്കിടെ പള്ളിക്ക് നേരെ ആക്രമണം നടന്നു. കഴിയുന്നത് ഭീതിയോടെ എന്നും തോമസ് ജോർജ് വ്യക്തമാക്കി.


Full View


Tags:    

Writer - Jaisy Thomas

contributor

Editor - Jaisy Thomas

contributor

By - Web Desk

contributor

Similar News