സ്ത്രീ പുരുഷ തുല്യത കുടുംബത്തിലെ അച്ചടക്കം ഇല്ലാതായി, വിവാദ ചോദ്യപേപ്പറുമായി സി.ബി.എസ്.ഇ

പ്രതിഷേധം വ്യാപകം, മോദി മാപ്പുപറയണമെന്നാവശ്യപ്പെട്ട് സോണിയാഗാന്ധിയുടെ നേതൃത്വത്തിൽ പ്രതിപക്ഷം സഭ വിട്ടിറങ്ങി

Update: 2021-12-13 09:50 GMT
Editor : Lissy P | By : Web Desk

സിബി.എസ് ഇ പത്താം ക്ലാസ് ഇംഗ്ലീഷ് ചോദ്യപേപ്പർ സ്ത്രീ വിരുദ്ധമാണെന്നും ഇക്കാര്യത്തിൽ മോദി സർക്കാർ മാപ്പ് പറയണമെന്നും കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി. വിവാദമായ ചോദ്യപേപ്പർ ഉടൻ പിൻവലിക്കണമെന്നും ഇത്തരമൊരു ചോദ്യം എങ്ങനെ അച്ചടിച്ചു വന്നു എന്നതിനെ കുറിച്ച് അന്വേഷിക്കണമെന്നാവശ്യപ്പെട്ട് സോണിയാഗാന്ധിയുടെ നേതൃത്വത്തിൽ പ്രതിപക്ഷം സഭ വിട്ടിറങ്ങി. ശൂന്യവേളയിലാണ് സോണിയ ഈ വിഷയം ഉന്നയിച്ചത്.

സ്ത്രീ പുരുഷ തുല്യത കുടുംബങ്ങളിൽ അച്ചടക്കം ഇല്ലാതാക്കി എന്ന ആശയം വരുന്ന പാരഗ്രാഫാണ് ചോദ്യപേപ്പറിലുണ്ടായിരുന്നത്. ഒരിക്കലും തെറ്റുപറ്റാത്ത അധികാരി എന്ന സ്ഥാനം പുരുഷന് ത്യജിക്കേണ്ടി വന്നതും രക്ഷിതാക്കൾക്ക് കൗമാരക്കായ മക്കളിൽ ആധിപത്യം ഇല്ലാതായതും സ്ത്രീ പുരുഷ തുല്യത വന്നതോട് കൂടിയാണ്. ഭാര്യ ഭർത്താവിനെ അനുസരിക്കണം. രക്ഷിതാക്കളിൽ ഭർത്താവാണ് എല്ലാത്തിലും ചുമതല വഹിക്കേണ്ട വ്യക്തി. 20 ാം നൂറ്റാണ്ടോട് കൂടി സ്ത്രീയുടെ തുല്യത വരികയുംകുടുംബത്തിൽ അച്ചടക്കം ഇല്ലാതായതായും അച്ഛന്റെ സ്ഥാനത്തിന് വില ഇല്ലാതാകുകയും കുടുംബത്തിലെ എല്ലാം വഴി തെറ്റി എന്നതുമായിരുന്നു ചോദ്യപേപ്പറിൽ നൽകിയിരുന്ന പാരഗ്രാഫിലെ ഉള്ളടക്കം. ഈ പാരഗ്രാഫിന് തലക്കെട്ട് നൽകുക, ഈ പാരഗ്രാഫ് എഴുതിയ വ്യക്തി എങ്ങനെയുള്ള ആളാണ് എന്നൊക്കെയായിരുന്നു ചോദ്യങ്ങൾ. എഴുത്തുകാരനെ കുറിച്ചുള്ള ചോദ്യത്തിന് മെയിൽ ഷോവനിസ്റ്റ് അല്ലെങ്കിൽ അഹങ്കാരി, ജീവിതത്തെ ലഘുവായി സമീപിക്കുന്നയാൾ. അസംതൃപ്തനായ ഭർത്താവ്, കുടുംബത്തിന്റെ ക്ഷേമം മാത്രം ആഗ്രഹിക്കുന്നവൻ ഇതായിരുന്നു ഉത്തരങ്ങളായി നൽകിയിരുന്നത്. സി.ബി.എസ്.ഇ ഉത്തര സൂചികയിൽ ജീവിതത്തെ ലഘുവായി സമീപിക്കുന്ന ആൾ എന്നതായിരുന്നു ശരിയായ ഉത്തരം.

Advertising
Advertising

പത്താം ക്ലാസിലെ ആദ്യ ടേമിന്റെ പരീക്ഷ ചോദ്യപേപ്പറിനെതിരെ രക്ഷിതാക്കളും വിദ്യാർഥികളുമടക്കമുള്ളവർ വൻ പ്രതിഷേധവുമായി രംഗത്തെത്തി. യുവജനങ്ങളുടെ ഭാവി തകർക്കാനുള്ള ആർ.എസ്.എസ്. ബി.ജെ.പി പദ്ധതിയാണ് ഇതെന്നും ചോദ്യപേപ്പർ നിലാവാരം കുറഞ്ഞതും വെറുപ്പുണ്ടാക്കുന്നതുമാണിതെന്നും രാഹുൽ ഗാന്ധി ട്വിറ്ററിൽ പ്രതികരിച്ചു.

അവിശ്വസനീയം. ഇത്തരം കാര്യങ്ങളാണോ നാം കുട്ടികളെ പഠിപ്പിക്കുന്നത്. സ്ത്രീകളെ കുറിച്ചുള്ള പിന്തിരിപ്പൻ കാഴ്ചപ്പാടുകൾ ബി.ജെ.പി സർക്കാർ അംഗീകരിക്കുന്നുണ്ടെന്ന് വ്യക്തം. ഇനി എന്തൊക്കെയാണ് സി.ബി.എസ്ഇ കരിക്കുലത്തിൽ അടങ്ങിയിരിക്കുന്നത് എന്നായിരുന്നു പ്രിയങ്ക ഗാന്ധി പ്രതികരിച്ചത്.

Tags:    

Writer - Lissy P

Web Journalist, MediaOne

Editor - Lissy P

Web Journalist, MediaOne

By - Web Desk

contributor

Similar News