കണ്മുന്നില്‍ പുള്ളിപുലി; വാതിലടച്ച് പുലിയെ കുടുക്കി 12 കാരന്‍.. ദൃശ്യം വൈറല്‍

പുള്ളിപുലി നടന്നു നീങ്ങിയതിന് തൊട്ടു പിന്നാലെ ഹാളിന് പുറത്തിറങ്ങിയ കുട്ടി വാതില്‍ പുറത്തുനിന്ന് പൂട്ടി. ഇതോടെ പുലി ഹാളിനകത്തായി

Update: 2024-03-06 11:57 GMT
Editor : ദിവ്യ വി | By : Web Desk
Advertising

മുംബൈ: കണ്മുന്നിലൂടെ നടന്നു പോകുന്ന പുള്ളിപുലിക്ക് മുന്നില്‍ നിന്നും തലനാരിഴയ്ക്ക് രക്ഷപ്പെട്ട് 12 വയസുകാരന്‍ മോഹിത് അഹെര്‍. മഹാരാഷ്ട്രയിലെ മലേഗോണിലാണ് സംഭവം. ഇതിന്റെ സി.സി.ടി.വി ദൃശ്യങ്ങള്‍ സമൂഹമാധ്യമത്തില്‍ വൈറലായി.


വിവാഹ ചടങ്ങുകള്‍ നടക്കുന്ന ഹാളിലെ മുറിയിലായി ഒരു ടേബിളിന് മുകളിലിരുന്ന് ഫോണില്‍ ഗെയിം കളിക്കുകയായിരുന്നു മോഹിത് അഹെര്‍. തുറന്നു കിടന്നിരുന്ന വാതിലിലൂടെ അകത്തേക്ക് പുള്ളിപുലി കയറി വന്നു. സാധാരണ ബഹളം വെക്കാനാണ് ഏവരും ശ്രമിക്കുകയെങ്കിലും അഹെര്‍ ശബ്ദമുണ്ടാക്കാതെ പുള്ളിപുലി നടന്നു നീങ്ങിയതിന് തൊട്ടു പിന്നാലെ ഹാളിന് പുറത്തിറങ്ങി വാതില്‍ പുറത്തുനിന്ന് പൂട്ടി. ഇതോടെ പുള്ളിപുലി ഹാളിനകത്തായി. ബഹളം വച്ച് ആളെ കൂട്ടിയതാടെ പ്രദേസവാസികള്‍ എത്തി. തുടര്‍ന്ന് വനം വകുപ്പും പൊലീസും എത്തി പുള്ളിപുലിയെ പിടികൂടി.

അഞ്ച് വയസ് പ്രായമുള്ള പുള്ളിപ്പുലിയാണിതെന്നും കുട്ടിയുടെ സമയോചിത ഇടപെടലിനെ അഭിനന്ദിക്കുന്നതായും മലേഗോണ്‍ വനം വകുപ്പ് അധികൃതര്‍ പറഞ്ഞു.

Tags:    

Writer - ദിവ്യ വി

contributor

Editor - ദിവ്യ വി

contributor

By - Web Desk

contributor

Similar News