'ഹോട്ടലുകളിലെ അധിക സർവീസ് ഈടാക്കുന്നത് നിയമവിരുദ്ധം'; നി​യ​മ​നി​ർ​മാ​ണ​ത്തി​നൊരു​ങ്ങി കേ​ന്ദ്രം

2017ൽ ​ മാ​ർ​ഗ​നി​ർ​ദേ​ശം പുറത്തിറക്കിയെങ്കിലും ഹോട്ടല്‍ ഉടമകള്‍ നടപ്പാക്കിയിരുന്നില്ല

Update: 2022-06-03 03:51 GMT
Editor : ലിസി. പി | By : Web Desk

​ഡ​ൽ​ഹി: രാ​ജ്യ​ത്തെ ഹോട്ടലുകളും റെസ്റ്ററന്റുകളും ഉ​പ​യോ​ക്താ​ക്ക​ളി​ൽ​നി​ന്ന് അ​ധി​ക സ​ർ​വീ​സ് ചാ​ർ​ജ് ഈ​ടാ​ക്കു​ന്ന​ത് ത​ട​യാ​ൻ നി​യ​മ​നി​ർ​മാ​ണ​ത്തി​ന് ഒ​രു​ങ്ങി കേ​ന്ദ്ര​സ​ർ​ക്കാ​ർ. സർവീസ് ചാർജുകൾ നിയമവിരുദ്ധമാണെന്ന് കേന്ദ്രം. സർവീസ് ചാർജുകൾ ഈടാക്കുന്നത് ഉടൻ അവസാനിപ്പിക്കാൻ നാഷണൽ റെസ്റ്റോറന്റ് അസോസിയേഷൻ ഓഫ് ഇന്ത്യയോട് ആവശ്യപ്പെട്ടു.

നാ​ഷ​ണ​ൽ റ​സ്റ്റ​റ​ന്‍റ് അ​സോ​സി​യേ​ഷ​ൻ ഓ​ഫ് ഇ​ന്ത്യ ഉ​ൾ​പ്പെ​ടെ​യു​ള്ള സം​ഘ​ട​ന​ക​ളു​ടെ സാ​ന്നി​ധ്യ​ത്തി​ൽ സ​ർ​വീ​സ് ചാ​ർ​ജ് ഈ​ടാ​ക്കു​ന്ന​തി​ന് നി​യ​മ​നി​ർ​മാ​ണം നടത്താന്‍ കേ​ന്ദ്ര ഉ​പ​ഭോ​ക്തൃ കാ​ര്യ വ​കു​പ്പ് സെ​ക്ര​ട്ട​റി രോ​ഹി​ത് കു​മാ​ർ സിം​ഗി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ  കഴിഞ്ഞദിവസം യോ​ഗം ചേ​ർ​ന്നിരുന്നു. യോഗത്തിന് ശേഷം സംസാരിക്കുകയായിരുന്നു രോ​ഹി​ത് കു​മാ​ർ സിം​ഗ്.  സേവന നി​ര​ക്ക് ന​ൽ​കാ​ൻ റെസ്റ്ററ​ന്‍റു​ക​ൾ​ക്ക് ഉ​പ​ഭോ​ക്താ​ക്ക​ളെ നി​ർ​ബ​ന്ധി​ക്കാ​നാ​വി​ല്ലെ​ന്ന് കേ​ന്ദ്ര​സ​ർ​ക്കാ​ർ വ്യ​ക്ത​മാ​ക്കി​യി​രു​ന്നു.

Advertising
Advertising

എ​ന്നാ​ൽ സ​ർ​വീ​സ് ചാ​ർ​ജി​നെ കു​റി​ച്ചു​ള്ള വി​വ​ര​ങ്ങ​ൾ റസ്റ്ററന്റു​ക​ൾ മെ​നു കാ​ർ​ഡു​ക​ളി​ൽ ന​ൽ​കാ​റു​ണ്ടെ​ന്നും ഇ​ത് മ​ന​സി​ലാ​ക്കി​യാ​ണ് ഉ​പ​ഭോ​ക്താ​ക്ക​ൾ ഹോ​ട്ട​ലു​ക​ളി​ൽ ക​യ​റാ​റു​ള​ള​ത് എ​ന്നു​മാ​യി​രു​ന്നു റ​സ്റ്റ​റ​ന്‍റ് സം​ഘ​ട​ന​ക​ളു​ടെ പ്ര​തി​ക​ര​ണം. ഉ​പ​ഭോ​ക്തൃ​കാ​ര്യ വ​കു​പ്പ് 2017ൽ ​പു​റ​ത്തി​റ​ക്കി​യ മാ​ർ​ഗ​നി​ർ​ദേ​ശ​ങ്ങ​ൾ അ​നു​സ​രി​ച്ച് സേ​വ​ന നി​ര​ക്ക് ന​ൽ​കാ​ൻ ഉ​പ​ഭോ​ക്താ​വി​നെ നി​ർ​ബ​ന്ധി​ക്കു​ന്ന​തി​ന് നി​യ​ന്ത്ര​ണ​ങ്ങ​ളു​ണ്ട്.​ ഒരു ഉപഭോക്താവ് റെസ്റ്ററന്റിലേക്ക് പ്രവേശിക്കുന്നത് സേവന നിരക്ക് നൽകാനുള്ള സമ്മതമായി കണക്കാക്കാനാവില്ലെന്നും ഈ മാർഗ്ഗനിർദ്ദേശത്തിലുണ്ട്.

Tags:    

Writer - ലിസി. പി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേർണലിസ്റ്റാണ്. 2021 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 ല്‍ മാധ്യമപ്രവര്‍ത്തനം ആരംഭിച്ചു. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിൽ നിന്ന് മലയാളത്തിൽ ബിരുദാനന്തര ബിരുദവും കാലിക്കറ്റ് പ്രസ് ക്ലബിൽ നിന്ന് കമ്മ്യൂണിക്കേഷൻ ആന്റ് ജേർണലിസത്തിൽ ഡിപ്ലോമയും നേടി.മാതൃഭൂമി,മാധ്യമം എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്.

Editor - ലിസി. പി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേർണലിസ്റ്റാണ്. 2021 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 ല്‍ മാധ്യമപ്രവര്‍ത്തനം ആരംഭിച്ചു. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിൽ നിന്ന് മലയാളത്തിൽ ബിരുദാനന്തര ബിരുദവും കാലിക്കറ്റ് പ്രസ് ക്ലബിൽ നിന്ന് കമ്മ്യൂണിക്കേഷൻ ആന്റ് ജേർണലിസത്തിൽ ഡിപ്ലോമയും നേടി.മാതൃഭൂമി,മാധ്യമം എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്.

By - Web Desk

contributor

Similar News