ജമ്മു കശ്മീരിൽ നിന്ന് അഫ്‌സ്പ പിൻവലിക്കുമെന്ന് അമിത് ഷാ

ക്രമസമാധാന ചുമതല ജമ്മു കശ്മീർ പോലീസിന് മാത്രം നൽകുമെന്നും കേന്ദ്ര ആഭ്യന്തര മന്ത്രി പറഞ്ഞു

Update: 2024-03-27 07:38 GMT

ന്യൂഡൽഹി: ജമ്മു കശ്മീരില്‍ നിന്ന് സൈന്യത്തെ പൂര്‍ണമായും പിന്‍വലിക്കുന്നത് പരിഗണനയിലെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. അഫ്സ്പ പിൻവലിച്ച്, ക്രമസമാധാന പരിപാലനം ജമ്മു കശ്മീര്‍ പൊലീസിനെ ഏല്‍പ്പിക്കാനാണ് ആലോചനയെന്നും അമിത് ഷാ പറഞ്ഞു.നിയമസഭാ തിരഞ്ഞെടുപ്പ് സെപ്റ്റംബറിന് മുന്‍പ് നടത്തുമെന്നും ജമ്മുകശ്മീർ മീഡിയ ഗ്രൂപ്പിന് നൽകിയ അഭിമുഖത്തിൽ അമിത് ഷാ വ്യക്തമാക്കി.

നേരത്തെ, ജമ്മു കശ്മീര്‍ പോലീസിന് വിശ്വാസ്യത ഉണ്ടായിരുന്നില്ല, എന്നാല്‍ ഇപ്പോള്‍ അവര്‍ ദൗത്യങ്ങള്‍ നയിക്കാന്‍ കഴിയും വിധത്തില്‍ മെച്ചപ്പെട്ടു.സ്വന്തം നിലയിൽ അവർ ഓപ്പറേഷൻ നടത്തുന്നുണ്ട്.കശ്മീരിലെ വിവിധ സംഘടനകളും വ്യക്തികളും നിയമം പിൻവലിക്കണമെന്ന് ഏറെനാളായി ആവശ്യപ്പെടുന്നുണ്ടെന്നും അമിത് ഷാ പറഞ്ഞു.

Advertising
Advertising

വടക്കു കിഴക്കൻ സംസ്ഥാനങ്ങളിലെ 70% മേഖലകളിൽ നിന്നും അഫ്സ്പ പിൻവലിച്ചു. ജമ്മു കാശ്മീരിൽ ജനാധിപത്യം ഉറപ്പാക്കും എന്നത് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വാഗ്ദാനമാണ്. ജനാധിപത്യം മൂന്ന് കുടുംബങ്ങളിൽ മാത്രം ഒതുങ്ങില്ല, ജനകീയ ജനാധിപത്യം ആയിരിക്കുമെന്നും അമിത് ഷാ പറഞ്ഞു. കശ്മീരില്‍ സെപ്തംബറിനകം മുന്‍പ് നിയമസഭാ തിരഞ്ഞെടുപ്പ് നടത്തും.ലോക്‌സഭാ തിരഞ്ഞെടുപ്പിന് ശേഷം ഇത് സംബന്ധിച്ച നിര്‍ണായക തീരുമാനങ്ങള്‍ എടുക്കുമെന്നും അദ്ദേഹം പറഞ്ഞു. ബിജെപിയുടെ പൊള്ളയായ വാഗ്ദാനങ്ങൾ പോലെ ആവരുതെന്നും നിയമം പിൻവലിച്ച കശ്മീർ ജനങ്ങൾക്ക് വലിയ ആശ്വാസം ആകുകെന്നും കശ്മീർ മുൻ മുഖ്യമന്ത്രി മെഹബൂബ മുഫ്തി പറഞ്ഞു.

Tags:    

Writer - അനസ് അസീന്‍

contributor

Editor - അനസ് അസീന്‍

contributor

By - Web Desk

contributor

Similar News