'ചന്ദ്രചൂഡ് സർക്കാരിനോട് അമിത വിധേയത്വം കാണിച്ചു, കൊളീജിയത്തിൽ മുൻകൂർ അനുമതി തേടി': ഗുരുതര ആരോപണങ്ങളുമായി മുന്‍ ജഡ്ജി ജസ്റ്റിസ് സഞ്ജയ് കിഷൻ കൗൾ

''ജുഡീഷ്യറിയുടെ സ്വാതന്ത്ര്യം സംരക്ഷിക്കാൻ ജഡ്ജിമാർ ഉറച്ച നിലപാട് സ്വീകരിക്കണം. നട്ടെല്ലുള്ള ജഡ്ജിമാരെയാണ് സർക്കാർ ബഹുമാനിക്കുന്നത്''

Update: 2026-10-25 05:02 GMT

ന്യൂഡൽഹി: മുൻ സുപ്രിംകോടതി ചീഫ് ജസ്റ്റിസ് ഡിവൈ. ചന്ദ്രചൂഡ് ജഡ്ജിമാരുടെ നിയമന കാര്യത്തിൽ കേന്ദ്ര സർക്കാരിനോട് അമിത വിധേയത്വം കാണിച്ചിരുന്നുവെന്ന ഗുരുതര ആരോപണവുമായി മുൻ സുപ്രിംകോടതി ജഡ്ജി ജസ്റ്റിസ് സഞ്ജയ് കിഷൻ കൗൾ. 

കൊളീജിയം ഔദ്യോഗികമായി യോഗം ചേരുന്നതിനു മുൻപ് തന്നെ ജഡ്ജിമാരുടെ നിയമനത്തിൽ കേന്ദ്ര സർക്കാരിന്റെ അംഗീകാരം തേടാൻ ജസ്റ്റിസ് ചന്ദ്രചൂഡ് ശ്രമിച്ചിരുന്നുവെന്ന് ജസ്റ്റിസ് കൗൾ വെളിപ്പെടുത്തുന്നു. ഈ മാസം അവസാനം പുറത്തിറങ്ങുന്ന തന്റെ ‘വിത്തൗട്ട് ഫിയർ ഓർ ഫേവർ’ എന്ന ഓർമക്കുറിപ്പിലാണ് ജസ്റ്റിസ് കൗളിന്റെ തുറന്നുപറച്ചിലുകൾ ഉള്ളത്. ‘ദ് ഇന്ത്യൻ എക്സ്പ്രസ്’ ആണ് ഇതു സംബന്ധിച്ച വാർത്ത പുറത്തുവിട്ടത്.

Advertising
Advertising

ന്യൂനപക്ഷ വിഭാഗത്തിൽപ്പെട്ട ഒരു ജഡ്ജിയെ നിയമിക്കുമ്പോൾ കുടുംബത്തിന്റെ ജാതിയെക്കുറിച്ച് സർക്കാർ ചോദിച്ച വിചിത്രമായ ചോദ്യം ചീഫ് ജസ്റ്റിസ് കൊളീജിയത്തിൽ പങ്കുവച്ചു. തലമുറകളായി ആ മതത്തിൽ കഴിയുന്ന കുടുംബത്തിന്റെ ജാതി എങ്ങനെ അറിയാനാണെന്നും, ഇത്തരം രീതികളോട് യോജിക്കാൻ കഴിയില്ലെന്നും പറഞ്ഞ് ജസ്റ്റിസ് കൗൾ അന്ന് ഫയൽ മടക്കി യോഗത്തിൽ നിന്ന് ഇറങ്ങിപ്പോയി. പിന്നീട് സർക്കാർ ഈ പേര് അംഗീകരിച്ചു'- ജസ്റ്റിസ് സഞ്ജയ് കിഷൻ കൗൾ പറയുന്നു.

ആറ് ഒഴിവുകളിലേക്ക് ജഡ്ജിമാരെ നിർദ്ദേശിക്കാൻ ചേർന്ന കോളീജിയം യോഗത്തിൽ മുൻകൂട്ടി ധാരണയായ 5 പേരുകൾക്ക് പുറമെ അന്നത്തെ സിജെഐ ചന്ദ്രചൂഡ് അവസാന നിമിഷം ആറാമതൊരു പേര് മുന്നോട്ടുവെച്ചു. സർക്കാരിന്റെ നിർദേശപ്രകാരമാണെന്ന് സംശയിച്ച മറ്റ് ജഡ്ജിമാർ ഇതിനെ എതിർത്തു. സർക്കാരിന്റെ നിലപാടറിയാൻ യോഗത്തിനിടെ ഫോൺ വിളിക്കാൻ ചീഫ് ജസ്റ്റിസ് തുനിഞ്ഞപ്പോൾ ജസ്റ്റിസ് കൗൾ അത് തടഞ്ഞുവെന്നും പുസ്തകത്തില്‍ പറയുന്നു. 

ജഡ്ജിമാരുടെ നിയമന പ്രക്രിയ രാഷ്ട്രീയ സമ്മർദ്ദങ്ങളിൽ നിന്ന് പൂർണ്ണമായി മുക്തമാണെന്ന് കരുതുന്നത് തെറ്റാണ്. സർക്കാരിന് അവസരം നൽകിയാൽ അവർ ഇടപെടാൻ ശ്രമിക്കും; എന്നാൽ ഭരണഘടനാ സ്ഥാപനത്തിന്റെ അന്തസ്സ് ഉയർത്തിപ്പിടിക്കുകയാണ് പ്രധാനം- ജസ്റ്റിസ് കൗൾ പറയുന്നു.   2023 ഡിസംബറിൽ വിരമിച്ച ജസ്റ്റിസ് കൗൾ, 14 മാസത്തോളം കൊളീജിയത്തിൽ ചീഫ് ജസ്റ്റിസിനു തൊട്ടുതാഴെയുള്ള ഏറ്റവും മുതിർന്ന ജഡ്ജിയായിരുന്നു. 

Watch Video Report

Full View


Tags:    

Writer - റിഷാദ് അലി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റാണ്. 2017 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 മുതൽ മാധ്യമ പ്രവർത്തന രംഗത്ത്. കണ്ണൂര്‍ യൂണിവേഴ്‌സിറ്റിയിൽ നിന്ന് മാസ് കമ്മ്യൂണിക്കേഷന്‍ & ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം നേടി. ചന്ദ്രിക ഓണ്‍ലൈനില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.

Editor - റിഷാദ് അലി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റാണ്. 2017 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 മുതൽ മാധ്യമ പ്രവർത്തന രംഗത്ത്. കണ്ണൂര്‍ യൂണിവേഴ്‌സിറ്റിയിൽ നിന്ന് മാസ് കമ്മ്യൂണിക്കേഷന്‍ & ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം നേടി. ചന്ദ്രിക ഓണ്‍ലൈനില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.

By - Web Desk

contributor

Similar News