മോഷ്ടിക്കുന്നത് കൈയോടെ പിടിച്ചു, എഴുപതുകാരിയെ കഴുത്തുഞെരിച്ച് കൊന്ന് കനാലിൽ തള്ളി; ദമ്പതികൾ അറസ്റ്റിൽ

ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചപ്പോള്‍ ദമ്പതികൾ ഒളിവില്‍ പോകുകയായിരുന്നു

Update: 2024-07-29 04:52 GMT
Editor : ലിസി. പി | By : Web Desk

ചെന്നൈ: തമിഴ്‌നാട്ടിൽ വയോധികയെ കഴുത്തറുത്ത് കൊന്ന് മൃതദേഹം കനാലിൽ തള്ളിയ ദമ്പതികൾ അറസ്റ്റിൽ. ചെന്നൈ എംജിആർ നഗറിലെ ശിവമൂർത്തി തെരുവിലെ വിജയയാണ് കൊല്ലപ്പെട്ടത്. ജൂലൈ 17 നാണ് വിജയയെ കാണാതാവുന്നത്. തുടർന്ന് മകൾ ലോഗനായഗി പലയിടത്തും അന്വേഷിച്ചെങ്കിലും കണ്ടെത്താനായില്ല. തുടർന്നാണ് ജൂലൈ 19 ന് എംജിആർ നഗർ പൊലീസിൽ പരാതി നൽകിയത്. അന്വേഷണത്തിന്റെ ഭാഗമായി കൊല്ലപ്പെട്ട വിജയയുടെ അയൽവാസിയായ പാർഥിബനെ (32) പൊലീസ് ചോദ്യം ചെയ്യാൻ വിളിപ്പിച്ചു. എന്നാൽ പാർഥിബനും ഭാര്യ സംഗീതയും (28) ഒളിവിൽ പോയി.

ഇതോടെ പൊലീസിന് സംശയം തോന്നി. മൊബൈൽ ഫോണിന്റെ ലൊക്കേഷൻ പരിശോധിച്ചപ്പോൾ ഇരുവരും വിരുദുനഗറിൽ ഒളിവിൽ താമസിക്കുകയാണെന്ന് കണ്ടെത്തി. പ്രത്യേക അന്വേഷണസംഘം ദമ്പതികളെ പിടികൂടി ചെന്നൈയിലെത്തിച്ചു. ചോദ്യം ചെയ്യലിൽ പ്രതികൾ കുറ്റം സമ്മതിക്കുകയായിരുന്നു. ഇരുവരും വലിയ സാമ്പത്തിക പ്രതിസന്ധിയിലായിരുന്നു. കൊല്ലപ്പെട്ട വിജയയുടെ വീട്ടിൽ വൻതുക ഉണ്ടെന്ന് അയൽവാസികളായ ഇരുവർക്കും അറിയാമായിരുന്നു. ഈ പണം തട്ടിയെടുക്കാൻ ഭാര്യയും ഭർത്താവും തീരുമാനിച്ചു. എന്നാൽ മോഷ്ടിക്കുന്നത് വിജയ കൈയോടെ പിടിക്കുകയായിരുന്നു. തുടർന്നാണ് വിജയയെ കഴുത്തു ഞെരിച്ച് കൊലപ്പെടുത്തിയത്.

 ഇവരുടെ ബാഗിൽ നിന്ന് ഒന്നര പവൻ സ്വർണാഭരണവും കമ്മലും 20,000 രൂപയും മോഷ്ടിക്കുകയും ചെയ്തു. തുടർന്ന് വിജയയുടെ മൃതദേഹം ബൈക്കിൽ കയറ്റിക്കൊണ്ടുപോയി കനാലിൽ എറിയുകയായിരുന്നുവെന്നും പൊലീസ് പറയുന്നു. വിശദമായ ചോദ്യം ചെയ്യലിനൊടുവിൽപാർഥിബനെയും സംഗീതയെയും പൊലീസ് അറസ്റ്റ് ചെയ്തു. ഇവരിൽ നിന്ന് സ്വർണാഭരണങ്ങളും 8,000 രൂപയും ബൈക്കും പിടിച്ചെടുത്തു. വിജയയുടെ മൃതദേഹം കനാലിൽ നിന്ന് പൊലീസ് കണ്ടെടുത്തു.

Tags:    

Writer - ലിസി. പി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേർണലിസ്റ്റാണ്. 2021 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 ല്‍ മാധ്യമപ്രവര്‍ത്തനം ആരംഭിച്ചു. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിൽ നിന്ന് മലയാളത്തിൽ ബിരുദാനന്തര ബിരുദവും കാലിക്കറ്റ് പ്രസ് ക്ലബിൽ നിന്ന് കമ്മ്യൂണിക്കേഷൻ ആന്റ് ജേർണലിസത്തിൽ ഡിപ്ലോമയും നേടി.മാതൃഭൂമി,മാധ്യമം എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്.

Editor - ലിസി. പി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേർണലിസ്റ്റാണ്. 2021 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 ല്‍ മാധ്യമപ്രവര്‍ത്തനം ആരംഭിച്ചു. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിൽ നിന്ന് മലയാളത്തിൽ ബിരുദാനന്തര ബിരുദവും കാലിക്കറ്റ് പ്രസ് ക്ലബിൽ നിന്ന് കമ്മ്യൂണിക്കേഷൻ ആന്റ് ജേർണലിസത്തിൽ ഡിപ്ലോമയും നേടി.മാതൃഭൂമി,മാധ്യമം എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്.

By - Web Desk

contributor

Similar News