തിരുച്ചിറപ്പള്ളിയിൽ എസ്.ഐയെ വെട്ടിക്കൊന്നവരിൽ കുട്ടിക്കുറ്റവാളികളും

കഴിഞ്ഞ ദിവസമാണ് തമിഴ്‌നാട്ടില്‍ കാലിമോഷണം തടയാന്‍ ശ്രമിച്ച പോലീസുകാരനെ വെട്ടിക്കൊന്നത്

Update: 2021-11-22 06:39 GMT

തിരുച്ചിറപ്പള്ളിയിൽ എസ്.ഐയെ വെട്ടിക്കൊന്നവരിൽ കുട്ടിക്കുറ്റവാളികളും. പിടിയിലായവരിൽ നാല് പേർ കുട്ടികളാണ്.  കഴിഞ്ഞ ദിവസമാണ് തമിഴ്‌നാട്ടില്‍ കാലിമോഷണം തടയാന്‍ ശ്രമിച്ച പോലീസുകാരനെ വെട്ടിക്കൊന്നത്. തിരുച്ചി നവല്‍പ്പെട്ട് പോലീസ് സ്‌റ്റേഷനിലെ എസ്.ഐ. ഭൂമിനാഥനാണ് കൊല്ലപ്പെട്ടത്. 

ഞായറാഴ്ച പുലർച്ചെ പട്രോളിങ് നടത്തുകയായിരുന്ന എസ്.ഐ കാലികളെ കടത്തുന്നത് കണ്ടതിനെ തുടർന്ന് മോഷണ സംഘത്തെ ബൈക്കിൽ പിന്തുടരുകയായിരുന്നു. പളത്തുപ്പള്ളി ഗ്രാമത്തിലെത്തിയപ്പോൾ മോഷ്ടാക്കൾ എസ്.ഐ യെ  വെട്ടിക്കൊല്ലുകയായിരുന്നു. സമീപത്തെ റെയിവേ ഗേറ്റിന് സമീപം മൃതദേഹം ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി. സംഭവത്തിൽ പോലീസ് പ്രതികൾക്കായി അന്വേഷണം നടത്തി വരികയായിരുന്നു. 

Child offenders among those who hacked SI in Tiruchirappalli.

Tags:    

Writer - ഹാരിസ് നെന്മാറ

contributor

Editor - ഹാരിസ് നെന്മാറ

contributor

By - Web Desk

contributor

Similar News