'ഭാരത് ജോഡോ യാത്രയിൽ കുട്ടികളെ രാഷ്ട്രീയമായി ഉപയോഗിച്ചു'; രാഹുലിനെതിരെ കേന്ദ്ര ബാലാവകാശ കമ്മീഷൻ

കഴിഞ്ഞ ആഴ്ചയാണ് തമിഴ്‌നാട്ടിലെ കന്യാകുമാരിയിൽനിന്ന് രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്ര ആരംഭിച്ചത്. തമിഴ്‌നാട്ടിൽനിന്ന് കേരളത്തിലെത്തിയ യാത്ര പുരോഗമിക്കുകയാണ്.

Update: 2022-09-14 01:15 GMT
Advertising

ന്യൂഡൽഹി: ഭാരത് ജോഡോ യാത്രക്കിടെ കുട്ടികളെ രാഷ്ട്രീയമായി ഉപയോഗിക്കുന്നുവെന്ന് ആരോപിച്ച് കേന്ദ്ര ബാലാവകാശ കമ്മീഷൻ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകി. ഭാരത് ജോഡോ യാത്രയിൽ രാഹുൽ ഗാന്ധി കുട്ടികൾക്കൊപ്പം ചെലവഴിക്കുന്ന ദൃശ്യങ്ങൾ ചൂണ്ടിക്കാട്ടിയാണ് പരാതി.

കുട്ടികളുടെ മാനസികാരോഗ്യത്തെ ബാധിക്കുന്ന പ്രവൃത്തിയാണ് ഇതെന്ന് പരാതിയിൽ പറയുന്നു. ജവഹർ ബാൽ മഞ്ചാണ് ഇതിന് പിന്നിലെന്നും വിഷയത്തിൽ അന്വേഷണവും നടപടിയും വേണമെന്നും ബാലാവകാശ കമ്മീഷൻ ആവശ്യപ്പെട്ടു.

കഴിഞ്ഞ ആഴ്ചയാണ് തമിഴ്‌നാട്ടിലെ കന്യാകുമാരിയിൽനിന്ന് രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്ര ആരംഭിച്ചത്. തമിഴ്‌നാട്ടിൽനിന്ന് കേരളത്തിലെത്തിയ യാത്ര പുരോഗമിക്കുകയാണ്.

ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിൽ കുറഞ്ഞ ദിവസം മാത്രമാണ് യാത്ര കടന്നുപോകുന്നത് എന്നാരോപിച്ച് സിപിഎം നേതാക്കൾ രംഗത്തെത്തിയിരുന്നു. ഇത് കണ്ടയ്‌നർ ജാഥയാണെന്നായിരുന്നു സംസ്ഥാന സെക്രട്ടറിയേറ്റ് അംഗമായ എം. സ്വരാജിന്റെ പരിഹാസം. അതേസമയം സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ ഇത് തള്ളി, ജനാധിപത്യപരമായി ജാഥ നടത്താൻ എല്ലാവർക്കും അധികാരമുണ്ടെന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

contributor

Editor - അഹമ്മദലി ശര്‍ഷാദ്

contributor

By - Web Desk

contributor

Similar News