ജമ്മു കശ്മീരില്‍ വീണ്ടും മേഘവിസ്‌ഫോടനം ; മിന്നല്‍ പ്രളയത്തില്‍ നാല് മരണം

വിവിധ മേഖലകളില്‍ സ്ഥിതി ഗുരുതരം എന്ന് മുഖ്യമന്ത്രി ഉമര്‍ അബ്ദുല്ല പറഞ്ഞു

Update: 2025-08-26 15:26 GMT

ജമ്മു കശ്മീര്‍: ജമ്മുകശ്മീരില്‍ വീണ്ടും മേഘവിസ്‌ഫോടനം. ഡോഡയിലാണ് മേഘവിസ്‌ഫോടനം ഉണ്ടായത്. ഇതിനെ തുടർന്ന്‌ വൈഷ്‌ണോ ദേവി യാത്ര നിര്‍ത്തിവെച്ചു. മേഘവിസ്‌ഫോടനത്തിന് പിന്നാലെയുണ്ടായ മിന്നൽ പ്രളയത്തിൽ നാല് പേര്‍ കൊല്ലപ്പെട്ടു. 10 വീടുകൾക്ക്‌ കേടുപാട് സംഭവിച്ചു.

കനത്ത മഴയിൽ മണ്ണിടിച്ചിലുണ്ടായതിനെ തുടർന്ന് പലയിടത്തും ഗതാഗതം താൽക്കാലികമായി നിർത്തിവെച്ചിരിക്കുകയാണ്. വിവിധ മേഖലകളില്‍ സ്ഥിതി ഗുരതരമാണെന്ന്‌ മുഖ്യമന്ത്രി ഉമര്‍ അബ്ദുല്ല പറഞ്ഞു.

മൺസൂൺ ശക്തമായതോടെ ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ മഴക്കെടുതി രൂക്ഷമാണ്. നിരവധിപേർ അകപെട്ടതായാണ് റിപ്പോർട്ട്. 10 ലധികം വീടുകൾക്കും നാശ നഷ്ട്ടം സംഭവിച്ചു. മേഖലയിൽ വൈദ്യുതി ഇന്റർനെറ്റ് സംവിധാനവും പൂർണമായും തകർന്ന നിലയിലാണ്.

ജമ്മു ശ്രീ നഗർ ദേശീയയും അടച്ചു. ജലനിരപ്പ് ഉയർന്നതോടെ സാഗർ ഡാമിന്റെ ഷട്ടറുകൾ ഉയർത്തി. ശക്തമായ മഴയെ തുടരുന്ന സാഹചര്യത്തിൽ ഡൽഹിയിൽ റെഡ് അലേർട്ട് പ്രഖ്യാപിച്ചു.ഹരിയാനയിലെ അംബാലയിൽ തഴന്ന പ്രദേശങ്ങളിൽ വെള്ളം കയറി.

ഒഡീഷയിലെ വിവിധ പ്രദേശങ്ങളിൽ വെള്ളം കയറിയതോടെ ആളുകളെ ഒഴിപ്പുച്ചു.ഉത്തരാഖണ്ഡിലെ ധരാളിയിൽ ഒഴുക്കിൽ പെട്ടവർക്കായുള്ള തിരച്ചിൽ പുരോഗമിക്കുകയാണ്. വരും മണിക്കൂറുകളിലും ശക്തമായ മഴ തുടരുമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്.

Tags:    

Writer - അഞ്ജലി ശ്രീജിതാരാജ്

വെബ് ജേണലിസ്റ്റ്, മീഡിയവൺ

വെബ് ജേണലിസ്റ്റ്, മീഡിയവൺ

Editor - അഞ്ജലി ശ്രീജിതാരാജ്

വെബ് ജേണലിസ്റ്റ്, മീഡിയവൺ

വെബ് ജേണലിസ്റ്റ്, മീഡിയവൺ

By - Web Desk

contributor

Similar News