തണുപ്പകറ്റാൻ കൽക്കരി കത്തിച്ചു: ഡൽഹിയിൽ പുക ശ്വസിച്ച് നാല് മരണം

ഡൽഹി അലിപൂരിലാണ് രണ്ട് കുട്ടികളടക്കം ഒരു കുടുംബത്തിലെ നാലു പേർ മരിച്ചത്

Update: 2024-01-14 07:08 GMT

ന്യൂഡല്‍ഹി: രാജ്യ തലസ്ഥാനമായ ഡൽഹിയിൽ പുക ശ്വസിച്ച് നാല് മരണം. ഡൽഹി അലിപൂരിലാണ് രണ്ട് കുട്ടികളടക്കം ഒരു കുടുംബത്തിലെ നാലു പേർ മരിച്ചത്.

തണുപ്പകറ്റാൻ കത്തിച്ച കൽക്കരിയിൽ നിന്നുള്ള പുക ശ്വസിച്ചതാണ് മരണ കാരണം. തണുപ്പകറ്റാനായി കൽക്കരി കത്തിച്ച ശേഷം കുടുംബാംഗങ്ങൾ കിടന്നുറങ്ങുകയായിരുന്നു.

കഴിഞ്ഞ ദിവസം ഉത്തർപ്രദേശിലും സമാനരീതിയിൽ അപകടം റിപ്പോർട്ട് ചെയ്തിരുന്നു. കൽക്കരി കത്തിച്ച ശേഷം കിടന്നുറങ്ങിയ ഒരു കുടുംബത്തിലെ അഞ്ചു പേരാണ് മരിച്ചത്. പുക ശ്വസിച്ച് ശ്വാസംമുട്ടൽ അനുഭവപ്പെട്ടതിനെ തുടർന്ന് നിരവധി പേർ ആശുപത്രിയിൽ ചികിത്സ തേടിയത് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു.

അതിനിടെ, തണുപ്പകറ്റാനായി കൽക്കരി കത്തിക്കുന്ന കാര്യത്തിൽ ജാഗ്രത വേണമെന്ന് ഡൽഹി സർക്കാർ ജനങ്ങളോട് ആവശ്യപ്പെട്ടിട്ടുണ്ട്. കൽക്കരി കത്തിക്കുന്നുണ്ടെങ്കിൽ ഉറങ്ങുന്നതിന് മുമ്പ് കെടുത്തണമെന്നാണ് നിർദേശം.

Tags:    

Writer - റിഷാദ് അലി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റാണ്. 2017 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 മുതൽ മാധ്യമ പ്രവർത്തന രംഗത്ത്. കണ്ണൂര്‍ യൂണിവേഴ്‌സിറ്റിയിൽ നിന്ന് മാസ് കമ്മ്യൂണിക്കേഷന്‍ & ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം നേടി. ചന്ദ്രിക ഓണ്‍ലൈനില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.

Editor - റിഷാദ് അലി

By - Web Desk

contributor

Similar News