കുളിമുറിദൃശ്യം പകർത്തി; ഗുജറാത്തിൽ കോളജ് വിദ്യാർഥിനിയെ ഏഴുപേർ 16 മാസത്തോളം ബലാത്സംഗം ചെയ്തതായി പരാതി

പെൺകുട്ടിയുടെ ഇൻസ്റ്റ​ഗ്രാം സുഹൃത്ത് അടക്കമുള്ളവരാണ് കേസിലെ പ്രതികൾ.

Update: 2025-03-13 09:41 GMT

അഹമ്മദാബാദ്: ഗുജറാത്തിൽ കോളജ് വിദ്യാർഥിനിയെ 16 മാസത്തോളം കൂട്ടബലാത്സംഗം ചെയ്തതായി പരാതി. ബനാസ്‌കന്ധ സ്വദേശിനിയായ 20-കാരിയാണ് ഏഴുപേർ മാസങ്ങളോളം ബലാത്സംഗം ചെയ്‌തെന്ന് പൊലീസിൽ പരാതി നൽകിയത്. സംഭവത്തിൽ വിദ്യാർഥിനിയുടെ ഇൻസ്റ്റഗ്രാം സുഹൃത്ത് ഉൾപ്പെടെ ഏഴുപേർക്കെതിരെ പൊലീസ് കേസെടുത്തു.

കേസിലെ മുഖ്യപ്രതിയായ വിശാൽ ചൗധരി പെൺകുട്ടിയുടെ ഇൻസ്റ്റഗ്രാം സുഹൃത്താണ്. 2023 നവംബറിൽ ഇയാൾ വിദ്യാർഥിനിക്കൊപ്പം ഹോട്ടലിൽ ഭക്ഷണം കഴിക്കാനായി പോയി. ഇതിനിടെ പ്രതി മനപ്പൂർവം വിദ്യാർഥിനിയുടെ വസ്ത്രത്തിലേക്ക് ഭക്ഷണം ചൊരിഞ്ഞു. തുടർന്ന് വസ്ത്രം വൃത്തിയാക്കാനെന്ന വ്യാജേന ഹോട്ടലിലെ ഒരു മുറിയിലേക്ക് കൂട്ടിക്കൊണ്ടുപോയി.

കുളിമുറിയിൽവച്ച് വിദ്യാർഥിനി വസ്ത്രം മാറുന്നതിനിടെ വിശാൽ ചൗധരി അതിക്രമിച്ചുകയറി ദൃശ്യങ്ങൾ പകർത്തുകയായിരുന്നു. വീഡിയോ ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്യുമെന്ന് ഭീഷണിപ്പെടുത്തിയാണ് ഇയാളാണ് ആദ്യം പെൺകുട്ടിയെ പീഡിപ്പിച്ചത്.

ഇതിന് പിന്നാലെ തന്റെ സുഹൃത്തുക്കൾക്കും പ്രതി പെൺകുട്ടിയെ കൈമാറി. 2023 നവംബർ മുതൽ 2025 ഫെബ്രുവരി വരെ പലയിടങ്ങളിലായി ഇവരെല്ലാം നിരവധി തവണ ലൈംഗികമായി പീഡിപ്പിച്ചെന്നാണ് പെൺകുട്ടിയുടെ പരാതി.

Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

contributor

Editor - അഹമ്മദലി ശര്‍ഷാദ്

contributor

By - Web Desk

contributor

Similar News