മംഗളൂരു സർവകലാശാലയ്ക്ക് കീഴിലെ 22 കോളജുകൾ അടച്ചു പൂട്ടുന്നു; മലയാളി വിദ്യാർഥികളും ആശങ്കയിൽ; പട്ടിക പുറത്ത്

വൈസ് ചാൻസലർ പ്രൊഫ. പി.എൽ ധർമ്മയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് തീരുമാനം

Update: 2025-12-25 09:19 GMT

മംഗളൂരു: മംഗലാപുരം സർവകലാശാലയ്ക്ക് കീഴിൽ അഫിലിയേറ്റ് ചെയ്തിട്ടുള്ള 22 സ്വകാര്യ ബിരുദ കോളേജുകൾ അടച്ചു പൂട്ടാൻ തീരുമാനം. തിങ്കളാഴ്ച ചേർന്ന മംഗളൂരു സർവകലാശാല അക്കാദമിക് കൗൺസിൽ യോഗത്തിൽ ഇത് സംബന്ധിച്ച അംഗീകാരം നൽകി. വൈസ് ചാൻസലർ പ്രൊഫ. പി.എൽ. ധർമ്മയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ്  തീരുമാനം. ഈ കോളേജുകളിൽ ഇതിനകം പ്രവേശനം നേടിയവരും നിലവിൽ പഠനം തുടരുന്നവരുമായ വിദ്യാർത്ഥികളെ ഈ തീരുമാനം പ്രതികൂലമായി ബാധിക്കില്ലെന്ന് അധികൃതർ വ്യക്തമാക്കി. നിലവിലുള്ള വിദ്യാർത്ഥികൾക്ക് അവരുടെ കോഴ്‌സുകൾ പൂർത്തിയാക്കുന്നതുവരെ അക്കാദമിക് പ്രവർത്തനങ്ങൾ തുടരുമെന്ന് വൈസ് ചാൻസലർ ഉറപ്പ് നൽകി.

Advertising
Advertising

അക്കാദമിക്, അഡ്മിനിസ്ട്രേറ്റീവ് സേവനങ്ങളും തടസ്സമില്ലാതെ നൽകാൻ കോളേജുകൾക്ക് നിർദ്ദേശം നൽകിയിട്ടുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി. വിദ്യാർത്ഥികളുടെ പ്രവേശനത്തിലെ ദീർഘകാല ഇടിവാണ് അടച്ചുപൂട്ടലിന് കാരണമെന്ന് സർവകലാശാല അധികൃതർ വിശദീകരിച്ചു. കഴിഞ്ഞ കുറച്ച് വർഷങ്ങളായി നിരവധി സ്വകാര്യ ബിരുദ കോളേജുകളിൽ പ്രവേശനത്തിൽ സ്ഥിരമായ ഇടിവ് ഉണ്ടായിട്ടുണ്ട്. കോളജുകൾ നടപ്പ് അധ്യയന വർഷത്തേക്കുള്ള അഫിലിയേഷൻ പുതുക്കലിന് അപേക്ഷിച്ചില്ല. മാനേജ്മെന്റുകൾ സ്വയം അടച്ചുപൂട്ടൽ നിർദ്ദേശങ്ങൾ സമർപ്പിച്ചു. 22 കോളേജുകൾ അടച്ചുപൂട്ടുന്നതോടെ, മംഗലാപുരം സർവകലാശാലയുമായി അഫിലിയേറ്റ് ചെയ്തിട്ടുള്ള ആകെ കോളേജുകളുടെ എണ്ണം 167 ആയി കുറയും.

ബാക്കിയുള്ള അഫിലിയേറ്റഡ് കോളജുകളിൽ 109 സ്വകാര്യ കോളേജുകളും, 32 സർക്കാർ ഫസ്റ്റ് ഗ്രേഡ് കോളജുകളും, ഒമ്പത് സ്വയംഭരണ കോളജുകളും, 13 ബാച്ചിലർ ഓഫ് എഡ്യൂക്കേഷൻ (ബിഎഡ്) കോളജുകളും, നാലെണ്ണം സർവകലാശാല നേരിട്ട് നടത്തുന്ന കോളേജുകളുമാണ്.

22 കോളേജുകൾ ഇവയാണ്:

ആബ വിമൻസ് ഫസ്റ്റ് ഗ്രേഡ് കോളേജ്, സൂറത്ത്കൽ അഞ്ജുമാൻ ഫസ്റ്റ് ഗ്രേഡ് കോളേജ്, മംഗളൂരു അമൃത കോളേജ്, പാടിൽ സിലിക്കൺ കോളേജ് ഓഫ് അഡ്വാൻസ് സ്റ്റഡീസ്, കൊഞ്ചാടി മോഗ്ലിംഗ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ജർമ്മൻ ലാംഗ്വേജ്, ബാൽമട്ട സർസ കോളേജ് ഓഫ് ആർട്‌സ് ആൻഡ് സയൻസ്, മംഗളൂരു റൊസാരിയോ കോളേജ് ഓഫ് മാനേജ്മെൻ്റ് സ്റ്റഡീസ്, ബോളാർ കരാവലി കോളേജ് ഓഫ് എഡ്യൂക്കേഷൻ, മംഗളൂരു പ്രേമകാന്തി കോളേജ് ഓഫ് എഡ്യൂക്കേഷൻ, മംഗളൂരു സപിയന്റിയ ബഥനി ഫസ്റ്റ് ഗ്രേഡ് കോളേജ്, നെല്യാടി ശ്രീ ശാരദ വിമൻസ് കോളേജ് സുള്ള്യ,രാമകുഞ്ചേശ്വര കോളേജ് രാമകുഞ്ഞ, ഹസരാത്ത സയാദ് മദനി ബനാത വിമൻസ് കോളേജ്, ഉള്ളാള്, ഉള്ളാളിലെ സെൻ്റ് സെബാസ്റ്റ്യൻ കോളേജ് ഓഫ് കൊമേഴ്സ്, ബെൽത്തങ്ങാടി സെൻ്റ് തോമസ് കോളേജ് മാർ ഇവാനിയോസ് കോളേജ്, കടബ മാധവ പൈ കോളേജ്, മണിപ്പാൽ മൂകാംബിക ഫസ്റ്റ് ഗ്രേഡ് കോളേജ്, ബൈന്ദൂർ വരസിദ്ധി വിനായക ഫസ്റ്റ് ഗ്രേഡ് കോളേജ് കുന്ദാപൂർ, ബി.ഡി ഷെട്ടി കോളേജ് ഓഫ് ബിസിനസ് മാനേജ്മെന്റ് ഉഡുപ്പി, വിദ്യാനികേതന ഫസ്റ്റ് ഗ്രേഡ് കോളേജ് കാപ്പ്, കൃഷ്ണഭായ് വാസുദേവ ഷേണായി മെമ്മോറിയൽ കോളേജ്, കാട്പാഡി

Tags:    

Writer - ലാൽകുമാർ

Web Journalist

2025 ആഗസ്റ്റ് മുതൽ മീഡിയവൺ ഓൺലൈനിൽ ട്രെയിനീ ജേർണലിസ്റ്റ്. കാലിക്കറ്റ് പ്രസ്സ് ക്ലബിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കമ്മ്യൂണിക്കേഷന്‍ ആന്‍ഡ് ജേണലിസത്തിൽ നിന്ന് പിജി ഡിപ്ലോമ. കേരള കേന്ദ്ര സർവകലാശാലയിൽ നിന്ന് ബിരുദാനന്തര ബിരുദം. കേരള, ദേശീയ വാർത്തകളും കല, ജൻസി, സാഹിത്യം തുടങ്ങിയ വിഷയങ്ങളും കൈകാര്യം ചെയ്യുന്നു. നിരവധി ലേഖനങ്ങളും അഭിമുഖങ്ങളും കഥകളും പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Editor - ലാൽകുമാർ

Web Journalist

2025 ആഗസ്റ്റ് മുതൽ മീഡിയവൺ ഓൺലൈനിൽ ട്രെയിനീ ജേർണലിസ്റ്റ്. കാലിക്കറ്റ് പ്രസ്സ് ക്ലബിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കമ്മ്യൂണിക്കേഷന്‍ ആന്‍ഡ് ജേണലിസത്തിൽ നിന്ന് പിജി ഡിപ്ലോമ. കേരള കേന്ദ്ര സർവകലാശാലയിൽ നിന്ന് ബിരുദാനന്തര ബിരുദം. കേരള, ദേശീയ വാർത്തകളും കല, ജൻസി, സാഹിത്യം തുടങ്ങിയ വിഷയങ്ങളും കൈകാര്യം ചെയ്യുന്നു. നിരവധി ലേഖനങ്ങളും അഭിമുഖങ്ങളും കഥകളും പ്രസിദ്ധീകരിച്ചിട്ടുണ്ട്.

By - Web Desk

contributor

Similar News