സോണിയാ ഗാന്ധിക്കെതിരായ ഇ.ഡി നീക്കം പ്രതിരോധിക്കാൻ കോൺഗ്രസ് നേതൃയോഗം ഇന്ന്; രാഹുൽ ഗാന്ധി പങ്കെടുക്കില്ല

നാഷണൽ ഹെറാൾഡ് കേസിൽ ഈ മാസം 21 ന് ഹാജരാകാനാണ് സോണിയ ഗാന്ധിക്ക് ഇ.ഡി നോട്ടീസ് നൽകിയിരിക്കുന്നത്. ഇതിന് മുന്നേടിയായാണ് കോൺഗ്രസ് നേതൃയോഗം.

Update: 2022-07-14 00:56 GMT
Advertising

ന്യൂഡൽഹി: സോണിയ ഗാന്ധിക്കെതിരായ ഇ.ഡി നീക്കം പ്രതിരോധിക്കാൻ കോൺഗ്രസ് നേതൃയോഗം ഇന്ന്. ജനറൽ സെക്രട്ടറിമാർ, പിസിസി അധ്യക്ഷന്മാർ, പോഷക സംഘടനാ ഭാരവാഹികൾ തുടങ്ങിയവർ യോഗത്തിൽ പങ്കെടുക്കും. വിദേശത്തായതിനാൽ രാഹുൽ ഗാന്ധി യോഗത്തിൽ പങ്കെടുക്കില്ല.

നാഷണൽ ഹെറാൾഡ് കേസിൽ ഈ മാസം 21 ന് ഹാജരാകാനാണ് സോണിയ ഗാന്ധിക്ക് ഇ.ഡി നോട്ടീസ് നൽകിയിരിക്കുന്നത്. ഇതിന് മുന്നേടിയായാണ് കോൺഗ്രസ് നേതൃയോഗം. അധ്യക്ഷയെ തന്നെ ഇ.ഡി ചോദ്യം ചെയ്യുന്നതിനാൽ അതീവ ഗൗരവത്തോടെയാണ് വിഷയം കോൺഗ്രസ് കാണുന്നത്. ഏത് രീതിയിൽ പ്രതിഷേധങ്ങൾ സംഘടിപ്പിക്കണം എന്നതിനെക്കുറിച്ച് യോഗം ചർച്ച ചെയ്യും.

ഒക്ടോബർ രണ്ടിന് നിശ്ചയിച്ചിരിക്കുന്ന ഭാരത് ജോഡോ യാത്രയുടെ ഒരുക്കങ്ങളും യോഗം ചർച്ച ചെയ്യും. തിങ്കളാഴ്ച ആരംഭിക്കുന്ന പാർലമെന്റ് സമ്മേളനത്തിൽ സർക്കാരിനെതിരെ ഉയർത്തേണ്ട വിഷയങ്ങൾ യോഗത്തിന്റെ പരിഗണനയിൽ വരും. യോഗത്തിന് മുന്നോടിയായി മുതിർന്ന നേതാക്കൾ ഇന്നലെ എഐസിസി ആസ്ഥാനത്ത് ചർച്ച നടത്തി.  യൂറോപ്യൻ പര്യടനത്തിലായതിനാലാണ് രാഹുൽ ഗാന്ധി യോഗത്തിൽ പങ്കെടുക്കാത്തത്. നിർണായക യോഗത്തിലെ രാഹുലിന്റെ അസാന്നിദ്ധ്യത്തിൽ നേതാക്കൾക്ക് അസംതൃപ്തിയുണ്ട്.

Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

contributor

Editor - അഹമ്മദലി ശര്‍ഷാദ്

contributor

By - Web Desk

contributor

Similar News